സൗദി പള്ളിയില്‍ സ്ഫോടനം, ഒട്ടേറെ പേര്‍ മരിച്ചു,
സൗദി: ഖാതിഫ് വില്ലേജിലെ ഇമാം അലി മോസ്‌കിലുണ്ടായ ചാവേര്‍ ബോബ് സ്‌ഫോടനത്തില്‍ ഒട്ടേറെ പേര്‍ മരിച്ചതായി വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഔദ്യോഗികമായി ഇതുവരെ ആറു മരണമേ സ്ഥിരീകരിച്ചിട്ടുള്ളൂ. ഷിയാ മുസ്ലിങ്ങളുടെ പള്ളിയിലാണ് സ്‌ഫോടനം നടന്നതെന്നും ഏതാണ്ട് 150 ഓളം പേര്‍ വെള്ളിയാഴ്ച നമസ്‌കാരത്തിന് എത്തിയ സമയത്താണ് സ്‌ഫോടനമെന്നും വാര്‍ത്തയില്‍ പറയുന്നു.
സൗദി ജനസംഖ്യയുടെ ഏതാണ്ട പതിനഞ്ച് ശതമാനമാണ് ഷിയാ മുസ്ലിംങ്ങളുള്ളത്. ഇതില്‍ ഭൂരിഭാഗം താമസിക്കുന്ന മേഖലയിലാണ് സ്‌ഫോടനം നടന്നിരിക്കുന്നത്. ദൃക്സാക്ഷികള്‍ നല്‍കുന്ന സൂചനയനുസരിച്ച് 30 ഓളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

സ്‌ഫോടനം ഷിയാ പള്ളിയില്‍
കിഴക്കന്‍ പ്രവിശ്യയിലെ ഖത്വിഫ് മേഖലയിലുള്ള ആരാധനാലയത്തിലാണ് ആക്രമണമുണ്ടായത്. സുന്നി തീവ്രവാദികളാണ് ആക്രമണത്തിനു പിന്നിലെന്നു കരുതുന്നു

ഇമാം അലി പള്ളി
ഖത്വീഫ് ജില്ലയിലെ അല്‍ഖത്വിയിലുള്ള ഇമാം അലി പള്ളിയിലാണ് സ്‌ഫോടനം. റിയാദില്‍ നിന്നും ഏകദേശം 420 കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം

വെള്ളിയാഴ്ച പ്രാര്‍ത്
ഷിയാ പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി തടിച്ചു കൂടിയവര്‍ക്കിടയിലാണ് സ്‌ഫോടനം ഉണ്ടായത്.

കഴിഞ്ഞ നവംബറിലും ആക്രമണമുണ്ടായി
കിഴക്കന്‍ പ്രവിശ്യയിലെ അല്‍ ദല്‍വാഹ് ഗ്രാമത്തില്‍ കഴിഞ്ഞ നവംബറില്‍ ഷിയാ വിശ്വാസികള്‍ക്കു നേരെ ആക്രമണണ്ടായിരുന്നു.












Click it and Unblock the Notifications