കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ വര്‍ഷത്തെ സൗദി നഗരസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇടം പിടിക്കും!!!

Google Oneindia Malayalam News

സൗദി: സ്ത്രീകള്‍ക്ക് വോട്ട് ചെയ്യാനും മത്സരിക്കാനും അവസരം നല്‍കുന്ന സൗദിയിലെ ആദ്യ നഗരസഭാ തിരഞ്ഞെടുപ്പ് ഡിസംബര്‍ 12 നു നടക്കും. സ്ത്രീകള്‍ക്കുള്ള അഭിപ്രായ സ്വാതന്ത്യം രേഖപ്പെടുത്താനുള്ള അവസരത്തെ സൗദിയിലെ വനിതകള്‍ ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നത്. അന്താരാഷ്ട്ര തലത്തിലും വിഷയം ചര്‍ച്ചയാവും. തങ്ങളുടെ നഗരം ആര് ഭരിക്കണമെന്ന് ഇനി സ്ത്രീകള്‍ കൂടി തീരുമാനിക്കും.

സ്ത്രീകള്‍ക്കുള്ള അവകാശത്തെ പരമാവധി ഉപയോഗപ്പെടുത്താന്‍ അവസരം ഒരുക്കുന്നതു വഴി രാജ്യം വലിയൊരു മാറ്റത്തിന്റെ പാതയിലേക്ക് സഞ്ചരിക്കുകയാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയിലേക്കും മൂന്നു സ്ത്രീകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ 12 ന് കാലത്ത് 8 മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകീട്ട് 5 വരെ നീളും. സപ്തംബര്‍ 30 ന് സ്ഥാനാര്‍ത്ഥികളുടെ പേരു വിവരങ്ങള്‍ പ്രസിദ്ധീകരിക്കും.

saudi-women

നവംബര്‍ 29 മുതല്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ രണ്ടു ദിവസം മുന്‍പു വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രചാരണത്തിനിറങ്ങാം. അര്‍ധരാത്രിയും പ്രചാരണം നടത്തുന്നതില്‍ വിലക്കുണ്ടാവില്ല. നവംബര്‍ 19 വരെ പത്രിക പിന്‍വലിക്കാന്‍ അവസരം ലഭിക്കും. അതിനു ശേഷമാണ് അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധപ്പെടുത്തുക. 13 നാണ് ഫലം പ്രഖ്യാപനം. ചരിത്രത്തിന്റെ ഭാഗമാകാനുള്ള തയ്യാറെടുപ്പിലാണ് സൗദിയിലെ വനിതകള്‍.

English summary
Saudi Arabia: The Municipality Election for women will held on December
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X