വമ്പന്‍ പരിഷ്കാരങ്ങളുമായി സൗദി അറേബ്യ; പ്രവാസികള്‍ക്ക് നേട്ടം, ഇഷ്ടമില്ലെങ്കില്‍ ജോലി മാറാം
റിയാദ്: തൊഴില്‍ രംഗത്ത് വന്‍ പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ച് സൗദി അറേബ്യ. പ്രവാസി തൊഴിലാളികള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കിയാണ് പരിഷ്കാരം. തൊഴിലാളികള്‍ക്ക് ജോലി മാറുന്നതിനോ രാജ്യം വിട്ടുപോകുന്നതിനോ തൊഴിലുടമയുടെ അനുമതി നിര്‍ബന്ധമില്ല എന്നതാണ് എടുത്തുപറയേണ്ട മാറ്റം. 2021 മാര്‍ച്ചിലാണ് നിയമം പ്രാബല്യത്തില്‍ വരിക. അന്താരാഷ്ട്ര തലത്തിലുള്ള പരിഷ്കാരങ്ങള്‍ സൗദിയില്‍ കൂടി നടപ്പാക്കുകയാണ് ചെയ്തിരിക്കുന്നത്.

തൊഴില്‍ മാറാന്‍ തൊഴിലാളിക്ക് അവകാശമുണ്ടാകും. കഴിവുള്ള തൊഴിലാളിയെ ജോലിയ്ക്ക് വയ്ക്കാന്‍ തൊഴിലുടമയ്ക്കും അനുമതിയുണ്ടാകും. തൊഴില്‍ വിപണിയില്‍ ശക്തമായ മല്‍സരം നടക്കാന്‍ പുതിയ പരിഷ്കാരം ഇടയാക്കും. തൊഴിലാളിക്കും തൊഴിലുടമയ്ക്കും ഗുണപരമാകുന്ന പരിഷ്കാരമാണ് നടപ്പാക്കിയതെന്ന് അധികൃതര്‍ പറയുന്നു.
പ്രവാസി തൊഴിലാളികളും തൊഴിലുമടയും തമ്മില്‍ ഒട്ടേറെ തര്‍ക്കങ്ങള്‍ പലയിടത്തും നിലനില്‍ക്കുന്നുണ്ട്. ജോലി മാറുക, നാട്ടിലേക്ക് പോകുക തുടങ്ങി കാര്യങ്ങളിലാണ് സാധാരണ ഇത്തരം തര്‍ക്കങ്ങളുണ്ടാകാറ്. പുതിയ പരിഷ്കരം ഈ തര്‍ക്കങ്ങള്‍ കുറയ്ക്കാന്‍ കാരണമാകും. സ്പോണ്‍സറെ വിട്ട് പുതിയ സ്പോണ്സര്ക്ക് കീഴില്‍ ജോലി ചെയ്യാന്‍ പ്രവാസി തൊഴിലാളിക്ക് അനുമതിയുണ്ട്. എക്സിറ്റ് വിസയ്ക്കും റീ എന്‍ട്രി വിസയ്ക്കും അപേക്ഷിക്കാന്‍ തൊഴിലാളിക്ക് സ്വന്തമായി സാധിക്കും. ഫൈനല്‍ എക്സിറ്റ് വിസയും സ്വന്തമായി അപേക്ഷ നല്കി നേടാം.
ഇത്തരം അപേക്ഷകളിലെല്ലാം നേരത്തെ സ്പോണ്‍സറുടെ അനുമതി ആവശ്യമായിരുന്നു. ഇനി അതില്ലാതെ തന്നെ ലഭിക്കും. അബ്ഷീര്‍ ആപ്ലിക്കേഷന്‍ വഴിയോ മന്ത്രാലയത്തിന്റെ വെബ് പോര്‍ട്ടല്‍ വഴിയോ ആണ് ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കേണ്ടത്. സൗദിയില്‍ വിദേശ ജോലിക്കാര്‍ക്കുള്ള കഫാല സമ്പ്രദായം അവസാനിപ്പിക്കുന്നു എന്ന് കഴിഞ്ഞാഴ്ച ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. തൊട്ടുപിന്നാലെയാണ് മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയത്തിന്റെ പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്. അടുത്ത വര്‍ഷമാണ് ഇവ പ്രാബല്യത്തില്‍ വരിക.
-
കുടുങ്ങിയത് ഖത്തറും സൗദി അറേബ്യയും; നേട്ടമുണ്ടാക്കിയത് ഈ 'ഒരൊറ്റ രാജ്യം', കിട്ടുന്നത് വന്‍ ലാഭം -
പ്രവാസികൾക്ക് ആശ്വാസം; 32 പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും -
'ദിലീപ് മാത്രമല്ല, മഞ്ജു വാര്യരും കണ്ടു..ദിലീപിൻ്റ ആദ്യ പ്രതികരണം ഇതായിരുന്നു..അതോടെ ധന്യ നവ്യ നായരായി' -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും












Click it and Unblock the Notifications