കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് കിടുക്കും..; 121 കി.മി വീതിയും 488 മീറ്റർ ഉയരവുമുള്ള കെട്ടിട്ടം പണിയാന്‍ സൗദി, മിറർ ലൈനിനെ അറിയാം

Google Oneindia Malayalam News

റിയാദ്: 121 കിലോ മീറ്റർ വീതിയും 488 കിലോ മീറ്റർ ഉയരവുമുള്ള ഒരു കെട്ടിടം നിർമ്മിക്കുന്നതിനെ കുറിച്ച് ആലോചിച്ച് നോക്കിയിട്ടുണ്ടോ, അസാധ്യം എന്നാണോ തോന്നുന്നത്? എങ്കില്‍ അത്തരമൊരു കെട്ടിടം നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് സൗദി അറേബ്യ. നിയോം പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത്തരമൊരു കെട്ടിടം ഉയരുന്നത്.

കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വിഭാവനം ചെയ്ത ഹൈപ്പർ ഫ്യൂച്ചറിസ്റ്റിക് നഗരമാണ് നിയോം. അംബരചുംബികളുടെ പദ്ധതിക്ക് 'മിറർ ലൈൻ' എന്ന് പേരിടുകയും ചെയ്തിട്ടുണ്ട്. ഒരു ട്രില്യണ്‍ ഡോളറാണ് പദ്ധതിക്ക് നിലവില്‍ ആകെ ചിലവ് പ്രതീക്ഷിക്കുന്നത്.

'ദിലീപിന്റെ വക പള്‍സർ സുനിക്ക് പണമെത്തി':അനുബന്ധ കുറ്റപത്രത്തില്‍ തെളിവുമായി പൊലീസ്'ദിലീപിന്റെ വക പള്‍സർ സുനിക്ക് പണമെത്തി':അനുബന്ധ കുറ്റപത്രത്തില്‍ തെളിവുമായി പൊലീസ്

അഖാബ ഉൾക്കടലിൽ നിന്നും ആരംഭിച്ചത് തീരപ്രദേശ

അഖാബ ഉൾക്കടലിൽ നിന്നും ആരംഭിച്ചത് തീരപ്രദേശത്ത് വ്യാപിച്ച് കിടക്കുന്ന പർവ്വത നിരയെ രണ്ടായി വിഭജിച്ച് കൊണ്ടായിരിക്കും നിർമ്മാണം പൂർത്തിയാകുന്ന മിറൽ ലൈൻ കടന്ന് പോകുക. വിമാനത്താവളവുമായി ബന്ധിപ്പിച്ചിരിക്കുന്ന നഗരം സൌദി ഭരണകൂടത്തിന് കീഴിയിലുള്ള മൌണ്ടന്‍ റിസോർട്ടിലൂടേയും ആസ്ഥാന സമുച്ചയത്തിലൂടേയും കടന്ന് പോവുന്നുണ്ട്.

ഹൊ.. ഈ പിഷുവിനറെ ഒരു കണ്ണാടിയും കോമഡിയും: ചിരിച്ച് ഊപ്പാടിളകി അനുശ്രീ

ഗ്ലാസുകള്‍ കൊണ്ടായിരിക്കും നിയോം പദ്ധതി

ഗ്ലാസുകള്‍ കൊണ്ടായിരിക്കും നിയോം പദ്ധതിയിലെ അംബരചുംബികളായ കെട്ടിടങ്ങൾ നിർമ്മിക്കുക. നേർരേഖയില്‍ നിർമ്മിക്കുന്ന കാർബൺ സീറോ നഗരം കൂടിയാവും നിയോം. പദ്ധതി പൂർത്തിയാവുന്നത് കൂടി നഗരത്തിന്റെ ആകെ വിസ്തൃതി യുഎസിലെ മസാച്യുസെറ്റ്‌സ് സംസ്ഥാനത്തിന്റെ വലുപ്പത്തിന് സമാനമായി 170 കിലോമീറ്ററെങ്കിലുമുണ്ടാവുമെന്നാണ് കണക്കാക്കുന്നത്. സൗദി അറേബ്യൻ സോവറിൻ വെൽത്ത് ഫണ്ടിന്റെ ഉടമസ്ഥതയിലായിരിക്കും നഗരം. വിദേശ നിക്ഷേപത്തിനും പുതിയ ജോലികൾക്കുള്ള കേന്ദ്രമായും നഗരം മാറണമെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്.

ഇര് വശത്തുമായി നിർമ്മിക്കുന്ന രണ്ട് കെട്ടിടങ്ങളും

ഇര് വശത്തുമായി നിർമ്മിക്കുന്ന രണ്ട് കെട്ടിടങ്ങളും നടപ്പാതകൾ വഴി ബന്ധിപ്പിക്കുമെന്നും നഗരത്തിനുള്ളിലെ ഏത് സ്ഥലത്തും അഞ്ച് മിനിറ്റ് നടത്തത്തിലൂടെ എത്താന്‍ കഴിയുമെന്നുമാണ് നിയോം വെബ്സൈറ്റ് വ്യക്തമാക്കുന്നത്. ഏറ്റവും ദൈർഘ്യമേറിയ യാത്ര പരമാവധി 20 മിനിറ്റായിരിക്കുമെന്നും നിയോം അവകാശപ്പെടുന്നുണ്ട്. എട്ട് വശങ്ങളുള്ള കെട്ടിടങ്ങളായിരിക്കും മിറർ ലൈനിന്റെ പ്രത്യേകതകളിലൊന്ന്. അതിൽ ഒരു മൗണ്ടൻ റിസോർട്ടും ഒരു സ്‌പോർട്‌സ് കോംപ്ലക്‌സും, മറീന ടു ഡക്ക് യോട്ടുകളും അടങ്ങിയിരിക്കും. കൂടാതെ ഈ നഗരത്തില്‍ താമസിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന 5 ദശലക്ഷം ആളുകൾക്ക് ഭക്ഷണം നൽകുന്നതിനായി കെട്ടിടത്തിൽ തന്നെ കൃഷിക്കുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്.

കെട്ടിടങ്ങളുടെ അടിയിലൂടെ അതിവേഗ റെയിൽ വേ

കെട്ടിടങ്ങളുടെ അടിയിലൂടെ അതിവേഗ റെയിൽ വേ സംവിധാനം ഒരുക്കും. ഭൂരിഭാഗം സ്റ്റേഷനുകളും നടപ്പാതകള്‍ വഴി ബന്ധിപ്പിക്കുകയും ചെയ്യും. 2030-ഓടെ പദ്ധതി സജ്ജമാകുമെന്നാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ അവകാശപ്പെടുന്നത്. എന്നാൽ ചില എഞ്ചിനീയർമാർ ഈ പദ്ധതി പൂർത്തിയാകാൻ ഏകദേശം 50 വർഷമെങ്കിലും വേണ്ടി വരുമെന്നാണ്. കാറുകളില്ലാത്തതും മലിനീകരണം ഇല്ലാത്തതുമായ ഒരു നഗരം നിർമ്മിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി 2021-ലായിരുന്നു കിരീടവകാശി ആദ്യമായി ഇത്തരമൊരു പദ്ധതിയെ കുറിച്ച് വ്യക്തമാക്കുന്നത്. 2021 ജനുവരിയിൽ പദ്ധതി അനാച്ഛാദനം ചെയ്യുകയും ചെയ്തു.

യുഎസ് ആസ്ഥാനമായുള്ള മോർഫോസിസ് ആർക്കിടെക്റ്റാണ്

യുഎസ് ആസ്ഥാനമായുള്ള മോർഫോസിസ് ആർക്കിടെക്റ്റാണ് മിറർ ലൈൻ രൂപകൽപ്പന ചെയ്യുന്നത്. കാനഡ ആസ്ഥാനമായുള്ള ഡബ്ല്യൂ എസ് പി ഗ്ലോബൽ, ന്യൂയോർക്കിലെ തോൺടൺ ടോമാസെറ്റി എന്നിവയുൾപ്പെടെ ഒമ്പത് ഡിസൈൻ, എഞ്ചിനീയറിംഗ് കൺസൾട്ടന്റുമാരും പദ്ധതിയുടെ ഭാഗമാണ്. 2,600 അടി നീളമുള്ള ഘടനകൾക്ക് 1,600 അടി വരെ ഉയരം, അതായത് ന്യൂയോർക്കിലെ എംപയർ സ്റ്റേറ്റ് ബിൽഡിംഗിനെക്കാൾ ഉയരവുമുണ്ടാകുമെന്ന് വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് പറയുന്നത്.

 കാവ്യയുടെ മുന്‍ജീവനക്കാരന്‍ ദിലീപിന് കുരുക്ക് മുറുക്കുമോ: നിർണ്ണായക രഹസ്യമൊഴിയും കോടതിയില്‍ കാവ്യയുടെ മുന്‍ജീവനക്കാരന്‍ ദിലീപിന് കുരുക്ക് മുറുക്കുമോ: നിർണ്ണായക രഹസ്യമൊഴിയും കോടതിയില്‍

Recommended Video

cmsvideo
ജോ ബൈഡന് ബാധിച്ചത് ഒമിക്രോണിന്റെ പകർച്ചാവ്യാധി കൂടിയ വകഭേദം |*Covid-19

English summary
Saudi arabia to build a 121 km wide and 488 meter high building: Know the mirror line
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X