Get Updates
Get notified of breaking news, exclusive insights, and must-see stories!

‌സൗദി അമ്പരിപ്പിക്കുന്നു; സല്‍മാന്‍ രാജകുമാരന്റെ പുതിയ പ്രഖ്യാപനം, വരുന്നത് ലോകത്തിലെ ഏറ്റവും വലുത്

റിയാദ്: അടുത്ത കുറച്ച് കാലങ്ങളായി സ്വീകരിച്ച് വരുന്ന പരിഷ്കാരങ്ങള്‍ കൊണ്ട് ലോക രാജ്യങ്ങളുടെ ശ്രദ്ധേയ കേന്ദ്രമായി മാറുകയാണ് സൗദി അറേബ്യ. പരമ്പരാഗതമായി ഉണ്ടായിരുന്ന പല നിയന്ത്രണങ്ങള്‍ക്കും കൂടുതല്‍ ഇളവുകള്‍ നല്‍കിയ സൗദി ഭരണകൂടം വികസനത്തില്‍ പുതിയ കുതിച്ചുചാട്ടമാണ് ലക്ഷ്യം വെക്കുന്നത്. ഇപ്പോഴും എണ്ണയാണ് രാജ്യത്തിന്റെ പ്രധാന വരുമാന ശ്രോതസെങ്കിലും അതിനപ്പുറമുള്ള മേഖലകളിലേക്ക് കൂടി ഭരണം കൂടം സാമ്പത്തിക രംഗത്തെ വളര്‍ത്തുയാണ്.

മികച്ച അടിസ്ഥാന സൗകര്യങ്ങല്‍ ഒരുക്കി ലോകത്തെ തന്നെ മികച്ച കമ്പനികളേയും മറ്റും സൗദിയിലേക്ക് ക്ഷണിക്കുന്നതിനോടൊപ്പം തന്നെ ടൂറിസം രംഗത്തും പുതിയൊരു മുന്നേറ്റം അവര്‍ പ്രതീക്ഷിക്കുന്നു. ഇതിന്റെ ഭാഗമായി തന്നെ വന്‍കിട നിര്‍മ്മാണ പദ്ധതികളും സൗദി പ്രഖ്യാപിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും അവസാനം പ്രഖ്യാപിച്ച ഒരു പദ്ധതിയാണ് ഒക്സഗൺ.

സൗദി പുതുതായി സൃഷ്ടിക്കാന്‍ പോകുന്ന വ്യവസായ നഗരം

സൗദി പുതുതായി സൃഷ്ടിക്കാന്‍ പോകുന്ന വ്യവസായ നഗരമാണ് ഒക്സഗൺ. ഒഴുകുന്ന നഗരമായിരിക്കും ഇതെന്നാണ് ഏറ്റവും വലിയ പ്രത്യേക. അതും ലോകത്തിലെ ഏറ്റവും വലിയ ഒഴുകുന്ന നഗരം. നിയോമിലാണ് പുതിയ പദ്ധതി പ്രാബല്യത്തില്‍ വരുന്നത്. കിരീടാവകാശിയും നിയോം കമ്പനി ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീര്‍ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസാണ് കഴിഞ്ഞ ദിവസം പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്.

എത്ര കാലം കഴിഞ്ഞാലം ആ ഇഷ്ടം മാറില്ല: സംയുക്ത വര്‍മയുടെ പുതിയ ചിത്രങ്ങള്‍ വൈറലാവുന്നു

നിയോമിലെയും രാജ്യത്തിന്റെയും സാമ്പത്തിക വളർച്ച

നിയോമിലെയും രാജ്യത്തിന്റെയും സാമ്പത്തിക വളർച്ചയ്ക്കും വൈവിധ്യത്തിനും ഓക്സാഗൺ ഉത്തേജകമാകുമെന്നാണ് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് സല്‍മാന്‍ രാജകുമാര്‍ വ്യക്തമാക്കിയത്. വിഷൻ 2030 ന് കീഴിൽ രാജ്യത്തിന്റെ കൂടുതല്‍ വികസന സ്പനങ്ങല്‍ നിറവേറ്റും. ഭാവിയിൽ വ്യാവസായിക വികസനത്തിനായുള്ള ലോകത്തിന്റെ സമീപനം പുനർനിർവചിക്കുന്നതിനോടൊപ്പം തന്നെ നിയോമിന് കൂടുതല്‍ തൊഴിലവസരങ്ങളും വളർച്ചയും സൃഷ്ടിക്കും. പരിസ്ഥിതി സംരക്ഷണം മുന്‍നിര്‍ത്തിയാവും നഗരരൂപീകരണണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒക്സഗൺ സൗദി അറേബ്യയുടെ പ്രാദേശിക വ്യാപാരത്തിനും വാണിജ്യത്തിനും

ഒക്സഗൺ സൗദി അറേബ്യയുടെ പ്രാദേശിക വ്യാപാരത്തിനും വാണിജ്യത്തിനും മികച്ച സംഭാവന നൽകുന്നതിനോടൊപ്പം തന്നെ ആഗോള വ്യാപാര പ്രവാഹങ്ങൾക്ക് ഒരു പുതിയ കേന്ദ്രബിന്ദു സൃഷ്ടിക്കുകയും ചെയ്യും. ഈ മണ്ണില്‍ ബിസിനസും വികസന പ്രവര്‍ത്തനങ്ങളും ആരംഭിച്ചതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. നഗരത്തിന്റെ ദ്രുതഗതിയിലുള്ള വികസനമാണ് ഞങ്ങള്‍ ലക്ഷ്യം വെക്കുന്നതെന്നും സല്‍മാന്‍ രാജകുമാര്‍ കൂട്ടിച്ചേര്‍ത്തു.

നിയോമിനായി ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ സംയോജിത തുറമുഖം

നിയോമിനായി ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ സംയോജിത തുറമുഖവും സപ്ലൈ ചെയിൻ ഇക്കോസിസ്റ്റവും ഒക്സഗൺസ്ഥാപിക്കും. അത്യാധുനിക തുറമുഖത്തോടൊപ്പം തന്നെ എയർപോർട്ട് കണക്ഷനും ലോജിസ്റ്റിക്‌സ്, റെയിൽ ഡെലിവറി സൗകര്യങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി ലോകത്തിലെ ഏറ്റവും സാങ്കേതിക മികവുള്ള വ്യവസായ നഗരമായി ഒക്സഗണെ മാറ്റുകയാണ് സൗദി ഭരണകൂടത്തിന്റെ ലക്ഷ്യം.

ഏഴ് മേഖലകളായി തരം തിരിച്ചാണ്

ഏഴ് മേഖലകളായി തരം തിരിച്ചാണ് ഓക്‌സാഗോണിന്റെ വ്യാവസായിക വികസനത്തിന്റെ അടിസ്ഥാനം രൂപപ്പെടുത്തുന്നത്. സുസ്ഥിര ഊർജ്ജം, സ്വയംഭരണ മൊബിലിറ്റി, ജല നവീകരണം, സുസ്ഥിര ഭക്ഷ്യ ഉൽപ്പാദനം, ആരോഗ്യവും ക്ഷേമവും, സാങ്കേതികവിദ്യയും ഡിജിറ്റൽ നിർമ്മാണവും (ടെലികമ്മ്യൂണിക്കേഷൻസ്, സ്പേസ് ടെക്നോളജി, റോബോട്ടിക്സ് നിര്‍മ്മാണം എന്നിവയാണ് പ്രധാനമായും ലക്ഷ്യം വെക്കുന്ന മേഖലകള്‍.

ഇൻറർനെറ്റ് ഓഫ് തിങ്സ്, മനുഷ്യ-മെഷീൻ ഇടപെടൽ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്,

ഇൻറർനെറ്റ് ഓഫ് തിങ്സ്, മനുഷ്യ-മെഷീൻ ഇടപെടൽ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, റോബോട്ടിക്സ് തുടങ്ങി ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തി ആയിരിക്കും നഗരത്തിൻ്റെ പ്രവർത്തനം. മികച്ചും വൃത്തിയുള്ളതുമായ സാഹചര്യത്തില്‍ ഫാക്ടറികളും വ്യവസായങ്ങളും ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവരുടെ ആദ്യ ഓപ്ഷനുകളില്‍ ഒന്നായി ഭാവിയില്‍ ഒക്സഗണ്‍ മാറുമെന്നാണ് പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+