സൗദി അറേബ്യ വീണ്ടും ഞെട്ടിക്കുന്നു; 6400 കോടി മുടക്കി ആനന്ദം!! ഒപെറയും 5000 ഷോകളും
സംഗീതം, കലാകായികം, സാംസ്കാരികം, വിദ്യാഭ്യാസം എന്നിവ ഉള്‍പ്പെടുന്ന പരിപാടികളാണ് നടത്തുക.
റിയാദ്: സൗദി അറേബ്യ പുതിയ വഴിയില്‍ സഞ്ചരിക്കുകയാണ്. വിനോദങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയുള്ള നീക്കങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സൗദിയില്‍ ഇങ്ങനെയൊക്കെ നടക്കുമോ എന്ന് ചിന്തിച്ചവര്‍ക്ക് പുതിയ പ്രഖ്യാപനങ്ങള്‍ അല്ഭുതമാകാം. യാഥാസ്ഥിതിക ചിന്തയുടെ വേലിക്കെട്ടുകള്‍ പൊട്ടിച്ചെറിയുകയാണെന്ന് നേരത്തെ ഭരണകൂടം സൂചിപ്പിച്ചിരുന്നു. വിനോദങ്ങള്‍ക്ക് വേണ്ടി 6400 കോടി ഡോളറാണ് സൗദി പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ മറ്റു പല പ്രഖ്യാപനങ്ങളും ബന്ധപ്പെട്ട സൗദി അധികൃതര്‍ നടത്തുകയുണ്ടായി. കോടികള്‍ ചെലവുള്ള പദ്ധതികളാണിവ. ഇതിനെല്ലാം ഫണ്ട് നീക്കിവയ്ക്കാനും ധാരണയായിട്ടുണ്ട്. വിശദീകരിക്കാം...

വിനോദമേഖല
സൗദി അറേബ്യ സാമൂഹിക-സാമ്പത്തിക പരിഷ്കാരങ്ങള്‍ നേരത്തെ പലതും പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് വിനോദമേഖലയ്ക്ക് പ്രാധാന്യം നല്‍കുന്നത്. 6400 ഡോളറാണ് ഈ മേഖലയ്ക്ക് നീക്കിവയ്ക്കുക.

പുതിയ അതോറിറ്റി
അടുത്തിടെ രൂപീകരിച്ച ജനറല്‍ എന്റര്‍ടൈമെന്റ് അതോറിറ്റിയുടെ മേധാവി അഹ്മദ് ബിന്‍ അഖീല്‍ അല്‍ ഖാതിബ് ആണ് ഇത്രയും തുക മുടക്കുന്നത് സംബന്ധിച്ച പ്രഖ്യാപനംനടത്തിയത്. തുക കണ്ടെത്തുന്നതിനുള്ള വഴിയും അദ്ദേഹം വിശദീകരിച്ചു.

രണ്ട് വഴികള്‍
സൗദി അറേബ്യ സാമ്പത്തികമായി പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ഇത്രയും വലിയ തുക വിനോദ മേഖലയ്ക്ക് ഉപയോഗിക്കുന്നത്. സര്‍ക്കാരില്‍ നിന്നും സ്വകാര്യ മേഖലകളില്‍ നിന്നുമാണ് പണം ലഭിക്കുക എന്ന് ഖാതിബ് വ്യക്തമാക്കി.

ഒപെറ ഹൗസ് നിര്‍മിക്കുന്നു
കൂടാതെ റിയാദില്‍ ഒപെറ ഹൗസ് നിര്‍മിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിര്‍മാണത്തിന്റെ പ്രാരംഭ ഘട്ടം തുടങ്ങിയതായും അല്‍ ഖാതിബ് അറിയിച്ചു. അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളാണ് സൗദിയില്‍ വരിക.

തൊഴില്‍ ലക്ഷ്യം
വിനോദ സഞ്ചാര മേഖലയില്‍ പണം മുടക്കുന്നതിലൂടെ സൗദി ഭരണകൂടം ലക്ഷ്യമിടുന്നത് മറ്റൊന്നാണ്. യുവജനങ്ങള്‍ തൊഴില്‍ നല്‍കുക എന്നതാണ് ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും ഖാതിബ് പുറത്തുവിട്ടു.

രണ്ട് ലക്ഷം പേര്‍ക്ക് തൊഴില്‍
വിനോദ മേഖലയില്‍ 220000 പേര്‍ക്ക് തൊഴില്‍ നല്കാന് സാധിക്കുമെന്നാണ് ഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍. നിലവില്‍ 17000 പേര് മാത്രമാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്.

5000 പരിപാടികള്‍
കഴിഞ്ഞ വര്‍ഷം സൗദിയില്‍ 2200 വിനോദ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം 5000 പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നിക്ഷേപകര്‍ക്ക് അനുകൂലമായ സാഹചര്യമൊരുക്കാനാണിത്.

നേരത്തെയുള്ള പതിവ്
നേരത്തെ വിനോദ മേഖല സൗദിയില്‍ സജീവമായിരുന്നില്ല. എന്തെങ്കിലും പരിപാടി സംഘടിപ്പിക്കുമ്പോള്‍ മുതല്മുടക്കുന്നവര് വിദേശത്ത് വച്ച് നിര്‍മാണം പൂര്‍ത്തിയാക്കി സൗദിയില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു പതിവ്.

സൗദിയില്‍ നിര്‍മിക്കാം
ഇനി ആ പ്രയാസമുണ്ടാകില്ലെന്നാണ് ഖാതിബ് പറയുന്നത്. സൗദിയില്‍ തന്നെ നിര്‍മിക്കാം. സൗദിയില്‍ തന്നെ പ്രദര്‍ശിപ്പിക്കാം. വിനോദവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും സൗദിയില്‍ സൗകര്യമൊരുക്കുമെന്ന് ഖാതിബ് വ്യക്തമാക്കി.

വിപ്ലവം നടക്കുന്നു
സാംസ്കാരിക-വിനോദ മേഖലയില്‍ സൗദിയില്‍ വിപ്ലവം നടക്കുകയാണെന്നാണ് ഈ മേഖലയിലെ നിരീക്ഷകര്‍ പറയുന്നത്. 13 മേഖലകളിലായിട്ടാണ് ഈ വര്‍ഷം 5000 പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

എല്ലാ വിഭാഗം ജനങ്ങളെയും
സൗദി വിഷന്‍ 2030ന്റെ ഭാഗമായി എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിച്ചുള്ള വിനോദ-സാംസ്കാരിക പരിപാടികളാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്. ഇതിലൂടെ കോടികളുടെ വരുമാനമാണ് ലക്ഷ്യമിടുന്നത്.

വിദേശികളുടെ ഒഴുക്കുണ്ടാകും
പരിപാടികളുടെ ഭാഗമായി വിദേശികളുടെ ഒഴുക്കുണ്ടാകുമെന്ന് സൗദി കണക്കുകൂട്ടുന്നു. സംഗീതം, കലാകായികം, സാംസ്കാരികം, വിദ്യാഭ്യാസം എന്നിവ ഉള്‍പ്പെടുന്ന പരിപാടികളാണ് നടത്തുക. എല്ലാവര്ക്കും ജോലി നല്‍കുക, ആളോഹരി വരുമാനം വര്‍ധിപ്പിക്കുക എന്നതാണ് സൗദിയുടെ ലക്ഷ്യം.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications