സൗദിയിലെ സൂപ്പർമാർക്കറ്റുകളിലും സ്വദേശിവൽക്കരണം!മലയാളികൾക്ക് ഇരുട്ടടി!വിദേശികളുടെ കടകൾ അടച്ചുപൂട്ടും
ആദ്യഘട്ടമായി ബഖാല എന്നറിയപ്പെടുന്ന ചെറുകിട പലചരക്ക് കടകളിൽ(ഗ്രോസറി) സമ്പൂർണ്ണ സ്വദേശിവൽക്കരണം ഉടൻ പ്രഖ്യാപിക്കുമെന്ന് സൗദി സർക്കാർ അറിയിച്ചിട്ടുണ്ട്.
റിയാദ്: മലയാളികളടക്കമുള്ള പ്രവാസികൾക്ക് ഇരുട്ടടി സമ്മാനിച്ച് സൗദി അറേബ്യയുടെ പുതിയ തീരുമാനം. നിരവധി മലയാളികൾ ജോലിയെടുക്കുന്ന സൂപ്പർ മാർക്കറ്റ്, ഗ്രോസറി മേഖലകളിലും സ്വദേശിവൽക്കരണം നടപ്പാക്കാനാണ് സൗദി തൊഴിൽ സാമൂഹിക വികസന മന്ത്രാലയം തീരുമാനമെടുത്തിരിക്കുന്നത്.
ആദ്യഘട്ടമായി ബഖാല എന്നറിയപ്പെടുന്ന ചെറുകിട പലചരക്ക് കടകളിൽ(ഗ്രോസറി) സമ്പൂർണ്ണ സ്വദേശിവൽക്കരണം ഉടൻ പ്രഖ്യാപിക്കുമെന്ന് സൗദി സർക്കാർ അറിയിച്ചിട്ടുണ്ട്. ഈ വർഷം തന്നെ ഗ്രോസറി മേഖലയിൽ സ്വദേശിവൽക്കരണം നടപ്പിലാക്കുന്നതിലൂടെ ഇരുപതിനായിരം സൗദി പൗരന്മാർക്ക് 2017ൽ ജോലി ലഭിക്കുമെന്നാണ് തൊഴിൽ മന്ത്രാലയത്തിന്റെ പ്രതീക്ഷ.
മലയാളികളടക്കം നിരവധി വിദേശികൾ ജോലി ചെയ്യുന്ന ഗ്രോസറി മേഖലയിൽ സമ്പൂർണ്ണ സ്വദേശിവൽക്കരണമാണ് സൗദി ലക്ഷ്യമിടുന്നത്. ഇതോടെ നിരവധി പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വരും.

ഗ്രോസറി...
ചെറുകിട പലചരക്ക് കടകളായ ബഖാലകളിൽ സമ്പൂർണ്ണ സ്വദേശിവൽക്കരണത്തിനാണ് സൗദി സർക്കാർ ലക്ഷ്യമിടുന്നത്. ഗ്രോസറി മേഖലയിൽ ജോലി ചെയ്യുന്ന മുഴുവൻ പ്രവാസികളെയും ഒഴിവാക്കി സൗദി പൗരന്മാരെ നിയമിക്കാനാണ് ഉദ്ദേശിക്കുന്നത്.

വൻകിട സൂപ്പർ മാർക്കറ്റുകളിലേക്കും...
മിനിമാർക്കറ്റുകൾ, ഗ്രോസറി എന്നിവയിൽ സമ്പൂർണ്ണ സ്വദേശിവൽക്കരണം നടപ്പിലാക്കിയതിന് ശേഷം വൻകിട സൂപ്പർമാർക്കറ്റുകളിലും സ്വദേശിവൽക്കരണം നടപ്പാക്കാനാണ് സൗദി സർക്കാർ ലക്ഷ്യമിടുന്നത്.

ഈ വർഷം തന്നെ...
ഗ്രോസറി ഷോപ്പുകളിലും മിനി സൂപ്പർ മാർക്കറ്റുകളിലും ഈ വർഷം തന്നെ സ്വദേശിവൽക്കരണം നടപ്പാക്കി തുടങ്ങും. ആദ്യ വർഷം ഇരുപതിനായിരും സ്വദേശികൾക്ക് ഈ മേഖലയിൽ ജോലി ലഭ്യമാക്കുമെന്നാണ് സൗദി തൊഴിൽ വകുപ്പ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

മലയാളികളടക്കം പുറത്തേക്ക്...
ഗ്രോസറി ഷോപ്പുകളിൽ പതിനായിരക്കണക്കിന് മലയാളികളടക്കം നിരവധി ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ട്. മിനി സൂപ്പർ മാർക്കറ്റുകളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കുന്നതോടെ ഇവരുടെയെല്ലാം ജോലി നഷ്ടപ്പെടുമെന്ന് തീർച്ചയാണ്.

വിദേശികളുടെ സൂപ്പർമാർക്കറ്റുകൾ അടച്ചുപൂട്ടും...
വിദേശികളുടെ ഉടമസ്ഥതയിലുള്ള ബഖാലകളും, മിനി സൂപ്പർ മാർക്കറ്റുകളും അടച്ചുപൂട്ടി, വൻകിട സൂപ്പർ മാർക്കറ്റുകൾക്ക് മാത്രം ചില്ലറ വ്യാപാര ലൈസൻസ് അനുവദിച്ചാൽ മതിയെന്ന് ശൂറാ കൗൺസിൽ തൊഴിൽ,മുനിസിപ്പൽ മന്ത്രാലയങ്ങളോട് നിർദേശിച്ചിരുന്നു.

ബിനാമി ബിസിനസ് ഇല്ലാതാക്കാൻ...
ചെറുകിട പലചരക്ക് കടകൾ അടച്ചുപൂട്ടുന്നതോടെ വിദേശികളുടെ ബിനാമി ബിസിനസുകൾ ഇല്ലാതാക്കാമെന്നാണ് സാമ്പത്തിക വിദഗ്ദരുടെ അഭിപ്രായം. വൻകിട വ്യവസായികളും ശൂറാ കൗൺസിലിന്റെ ഈ നിർദേശത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.

രണ്ടര ലക്ഷം സ്ഥാപനങ്ങൾ...
സൗദി അറേബ്യയിൽ ഏകദേശം രണ്ടര ലക്ഷത്തോളം ചെറുകിട ചില്ലറ വ്യാപാര സ്ഥാപനങ്ങളുണ്ടെന്നാണ് കണക്ക്. ഈ സ്ഥാപനങ്ങളിലെ 80 ശതമാനം ജീവനക്കാരും ഇന്ത്യാക്കാരടക്കമുള്ള വിദേശികളാണ്. ഈ സാഹചര്യത്തിലാണ് ചെറുകിട പലചരക്ക് കടകളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കുന്നത്.

ആദ്യം മൊബൈൽ ഫോണിൽ...
മൊബൈൽ ഫോൺ വിപണിയിലാണ് സൗദി ആദ്യമായി സമ്പൂർണ്ണ സ്വദേശിവൽക്കരണം നടപ്പിലാക്കിയത്. ഇതിന് പിന്നാലെ റെന്റ് എ കാർ, ഷോപ്പിങ് മാളുകൾ തുടങ്ങിയ മേഖലകളിലും സൗദി സ്വദേശിവൽക്കരണം പ്രഖ്യാപിച്ചിരുന്നു. ആരോഗ്യ രംഗത്തും സ്വദേശിവൽക്കരണം നടപ്പാക്കുന്നുണ്ട്.

നാട്ടിലേക്ക് മടങ്ങേണ്ടി വരും...
ഏറ്റവും കൂടുതൽ മലയാളികൾ ജോലി ചെയ്യുന്ന സൗദിയിലെ ഗ്രോസറി, മിനി സൂപ്പർ മാർക്കറ്റ് മേഖലകളിലും സ്വദേശിവൽക്കരണം പ്രഖ്യാപിച്ചതോടെ ഇവരെല്ലാം നാട്ടിലേക്ക് മടങ്ങേണ്ടി വരും. പതിനായിരക്കണക്കിന് പ്രവാസികൾക്കാണ് ജോലി നഷ്ടപ്പെടാൻ പോകുന്നത്.
-
ഒമാനിൽ ജോലി ഒഴിവ്; 1.50 ലക്ഷം വരെ ശമ്പളം, സൗജന്യ വിമാനടിക്കറ്റടക്കം വമ്പൻ ആനുകൂല്യങ്ങളും..അപേക്ഷിക്കാം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി












Click it and Unblock the Notifications