കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാം പാദത്തിലും റെക്കോഡ് ലാഭവിഹിതവുമായി അരാംകോ; വരുമാനത്തില്‍ വര്‍ഷം തോറും 90 ശതമാനം വര്‍ധന!

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യന്‍ ഓയില്‍ കമ്പനി (അരാംകോ) 2022 ലെ രണ്ടാ പാദ സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചു. 48.4 ബില്യണ്‍ ഡോളറിന്റെ റെക്കോര്‍ഡ് ലാഭമാണ് അരാംകോ കൈവരിച്ചത്. യുക്രൈന്‍-റഷ്യ യുദ്ധം, കൊവിഡ് എന്നിവക്ക് ശേഷം ക്രൂഡ് വില കുതിച്ചുയര്‍ന്ന പശ്ചാത്തലത്തിലാണ് അരാംകോയുടെ നേട്ടം. ഒന്നാം പാദത്തില്‍ 39.5 ബില്യണ്‍ ഡോളര്‍ നേടിയതിന് ശേഷം ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദകരുടെ അറ്റവരുമാനം വര്‍ഷം തോറും 90 ശതമാനം കുതിച്ചുയരുകയാണ്.

ആഗോള വിപണിയിലെ ചാഞ്ചാട്ടവും സാമ്പത്തിക അനിശ്ചിതത്വവും നിലനില്‍ക്കുന്നുണ്ട്. എങ്കിലും ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയിലെ സംഭവങ്ങള്‍ ഞങ്ങളുടെ വ്യവസായത്തില്‍ തുടര്‍ച്ചയായ നിക്ഷേപം അനിവാര്യമാണെന്ന ഞങ്ങളുടെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നു, അരാംകോ പ്രസിഡന്റും സി ഇ ഒയുമായ അമിന്‍ എച്ച്. നാസര്‍ പറഞ്ഞു.

'അതെന്റെ ഇഷ്ടം, നിങ്ങള്‍ നോക്കേണ്ട, രാമന്‍പിള്ളക്ക് തക്ക മറുപടിയുമായി അജകുമാര്‍'; തുറന്നുപറഞ്ഞ് സംവിധായകന്‍'അതെന്റെ ഇഷ്ടം, നിങ്ങള്‍ നോക്കേണ്ട, രാമന്‍പിള്ളക്ക് തക്ക മറുപടിയുമായി അജകുമാര്‍'; തുറന്നുപറഞ്ഞ് സംവിധായകന്‍

1

ശേഷിക്കുന്ന ദശാബ്ദത്തില്‍ എണ്ണയുടെ ആവശ്യം വര്‍ദ്ധിക്കുന്നത് തുടരുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മേയ് മാസത്തില്‍ വിപണി മൂല്യത്തില്‍ ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളിനെ അരാംകോ മറികടന്നിരുന്നു. അരാംകോ അതിന്റെ ബാലന്‍സ് ഷീറ്റ് ശക്തിപ്പെടുത്തുന്നത് തുടരുകയാണ്.

2

ഗിയറിങ് അനുപാതം 2021 ഡിസംബര്‍ 31-ന് 14.2 ശതമാനം ആയിരുന്നത് 2022 മാര്‍ച്ച് 31-ന് 8.0 ആയി കുറഞ്ഞിരുന്നു. സൗദി അറേബ്യന്‍ ബേസിക് കോര്‍പറേഷന്റെ 70 ഓഹരി ഏറ്റെടുക്കല്‍ സാമ്പത്തിക ചെലവ് കുറയ്ക്കുന്നതിന് കാരണമായി. 2027 ഓടെ ക്രൂഡ് ഓയില്‍ പരമാവധി സുസ്ഥിര ശേഷി പ്രതിദിനം 12 ദശലക്ഷം ബാരലില്‍ നിന്ന് 13 ദശലക്ഷമായി ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനം തുടരുകയാണ്.

3

സൗദി സ്റ്റോക്ക് എക്സ്ചേഞ്ചിലെ ആദ്യ വ്യാപാരത്തില്‍ അരാംകോയുടെ ഓഹരികള്‍ 1.0 ശതമാനം ഇടിഞ്ഞ് 40.4 റിയാലിലെത്തിയിരുന്നു (10.8 ഡോളര്‍). ഈ വര്‍ഷം അത് 25 ശതമാനം ഉയര്‍ന്നു. മുഹമ്മദ് ബിന്‍ സല്‍മാന്‍ 2017 ല്‍ കിരീടാവകാശിയും ഭരണാധികാരിയുമായി നിയമിതനായതിനുശേഷം സൗദി അറേബ്യ അതിന്റെ എണ്ണയെ ആശ്രയിക്കുന്ന സമ്പദ്വ്യവസ്ഥ തുറക്കാനും വൈവിധ്യവത്കരിക്കാനും ശ്രമിച്ചു.

4

ഉല്‍പ്പാദനം വര്‍ധിപ്പിച്ചിട്ടും, 2050-ഓടെ 'ഓപ്പറേഷണല്‍ നെറ്റ് സീറോ (കാര്‍ബണ്‍) ഉദ്വമനം' കൈവരിക്കുമെന്ന് അരാംകോ പ്രതിജ്ഞയെടുത്തു. ഇന്ധനം ഉപയോഗിക്കുന്ന രാജ്യത്താണ് കാര്‍ബണ്‍ മലിനീകരണം കണക്കാക്കുന്നത്, അത് ഉല്‍പ്പാദിപ്പിക്കുന്നിടത്തല്ല എന്നാണ് അരാംകോ പറയുന്നത്. ഈ വര്‍ഷമാദ്യം യെമനിലെ ഹൂതി വിമതര്‍ നടത്തിയ നിരവധി ആക്രമണങ്ങളില്‍ നിന്ന് അരാംകോ വേഗത്തില്‍ കരകയറിതായും നാസര്‍ പറഞ്ഞു.

'നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ജഡ്ജി മാറണം, കാരണമിതാ'; അതിജീവിതയുടെ സഹോദരന്‍'നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ജഡ്ജി മാറണം, കാരണമിതാ'; അതിജീവിതയുടെ സഹോദരന്‍

5

കഴിഞ്ഞ മാസം സൗദി അറേബ്യ സന്ദര്‍ശിച്ച യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെയുള്ള പാശ്ചാത്യ നേതാക്കളുടെ സമ്മര്‍ദ്ദം വകവയ്ക്കാതെ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ ഒപെക് ഗ്രൂപ്പ് ക്രമേണ ഉല്‍പാദനം ഉയര്‍ത്തുകയാണ്. ഫെബ്രുവരിയില്‍ റഷ്യന്‍ അധിനിവേശത്തിനുശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും സൗദി അറേബ്യ സന്ദര്‍ശിച്ചിരുന്നു.

നിറചിരിയില്‍ ഗ്ലാമറസായി പൂനം ബജ്‌വ; കിടിലന്‍ ചിത്രങ്ങള്‍ വൈറല്‍

English summary
Saudi Aramco unveils record 48.4 billion dollar profit in second quarter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X