സൗദി: വയറ്റില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താന്‍ ശ്രമം, രണ്ട് യുവതികള്‍ പിടിയില്‍
റിയാദ്: മയക്കുമരുന്ന് വയറ്റില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ട് വനിതകള്‍ അറസ്റ്റില്‍. രണ്ട് കി ഗ്രാം മയക്കുമരുന്ന് ഒളിച്ചുകടത്താന്‍ ശ്രമിച്ച സൗദി യുവതികളാണ് വലയിലായത്. തിങ്കളാഴ്ച വെവ്വേറെ വിമാനത്തിലെത്തിയ സ്ത്രീകളെയാണ് സൗദി വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം അറസ്റ്റ് ചെയ്തത്.
ജിദ്ദയിലെ വെസ്റ്റേണ്‍ റെഡ് സീ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് അനധികൃതമായി കടത്തുന്ന മയക്കുമരുന്ന് കസ്റ്റംസ് പിടിച്ചെടുത്തത്. 89 ക്യാപ്‌സൂളുകളാണ് സ്ത്രീകളുടെ പക്കല്‍ ഉണ്ടായിരുന്നത്.

ഇതേ ദിവസം വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയ മറ്റൊരു സ്ത്രീയില്‍ നിന്നും മയക്കുമരുന്ന് കണ്ടെടുത്തിരുന്നു. എന്നാല്‍ രണ്ടുപേരെക്കുറിച്ചുമുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വിമാനത്താവള അധികൃതരോ പോലീസോ തയ്യാറായിട്ടില്ല.












Click it and Unblock the Notifications