സൗദി: കുടുങ്ങിക്കിടക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് സഹായ വാഗ്ദാനം, എക്‌സിറ്റ് വിസ പെട്ടെന്നില്ല
നിര്‍മാണ കമ്പനികളായ ഓജര്‍, സാദ് ഗ്രൂപ്പുകളിലെ ജോലി നഷ്ടപ്പട്ടവര്‍ക്കാണ് ചെയ്തുനല്‍കാമെന്നാണ് സൗദി സഹാം വാഗ്ദാനം ചെയ്തത്
റിയാദ്: ജോലി നഷ്ടപ്പെട്ട് സൗദിയില്‍ കഴിയുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് സൗദി അറേബ്യ. സൗദിയിലെ ഏറ്റവും വലിയ നിര്‍മാണ കമ്പനികളായ ഓജര്‍, സാദ് ഗ്രൂപ്പുകളിലെ ജീവനക്കാരിയിരിക്കെ ജോലി നഷ്ടപ്പട്ടവര്‍ക്കുള്ള സഹായങ്ങള്‍ ചെയ്തുനല്‍കാമെന്നാണ് സൗദി ഇന്ത്യയ്ക്ക് നല്‍കിയ വാഗ്ദാനം.
എണ്ണ വിപണിയിലുണ്ടായ പ്രതിസന്ധിയെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട നൂറുകണക്കിന് പ്രവാസികളാണ് കഴിഞ്ഞ കുറച്ചുമാസങ്ങള്‍ക്കിടെ ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. ലോക് സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി വികെ സിംഗാണ് സൗദി അധികൃതരുടെ വാഗ്ദാനം സഭയില്‍ അറിയിച്ചത്.

ലോക് സഭയില്‍ വെളിപ്പെടുത്തല്‍
ലോക് സഭയിലുന്നയര്‍ന്നുവന്ന ഒരു ചോദ്യത്തിനുള്ള മറുപടിയായി വികെ സിംഗാണ് സൗദി മുന്നോട്ടുവച്ച വാഗ്ദാനെത്തെക്കുറിച്ച് വിശദീകരിച്ചത്.

എക്‌സിറ്റ് വിസ കാലാവധി നീട്ടി
സൗദിയില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ എക്‌സിറ്റ് വിസ നീട്ടി നല്‍കുമെന്നും ഇന്ത്യയിലേക്ക് തിരിച്ചുപോകാനുള്ള ടിക്കറ്റ്, റസിഡന്റ് പെര്‍മിറ്റിലുള്ള പിഴ ഒഴിവാക്കി നല്‍കും എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളാണ് സൗദി ഇന്ത്യന്‍ പ്രവാസികള്‍ക്ക് ചെയ്തുനല്‍കുന്ന സഹായങ്ങള്‍.

കഴിയുന്ന എല്ലാ സഹായങ്ങളും
ഇഖാമയിലുള്ള പിഴ ഒഴിവാക്കി നല്‍കല്‍, എക്‌സിറ്റ് വിസ നല്‍കല്‍ ഇന്ത്യയിലേക്ക് തിരിച്ചുപോകുന്നതിനുള്ള ടിക്കറ്റ് നല്‍കല്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ സഹായങ്ങളും സൗദി അധികൃതര്‍ ജോലി നഷ്ടപ്പെട്ട് രാജ്യത്ത് കഴിയുന്നവര്‍ക്ക് നല്‍കാമെന്നാണ് അറിയിച്ചിട്ടുള്ളത്.

ഓജറും സാദും വിട്ട്
സൗദിയിലുണ്ടായ തൊഴില്‍ പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍മാണ കമ്പനിയകളായ ഓജര്‍, സാദ് കമ്പനികളില്‍ നിന്നായി നൂറുകണക്കിന് ജീവനക്കാരാണ് ഇന്ത്യയിലേക്ക് മടങ്ങിയത്. സൗദിയിലെ എണ്ണവിപണിയിലുണ്ടായ ഏറ്റക്കുറച്ചിലുകളാണ് പ്രവാസികളുള്‍പ്പെടെയുള്ളവരുടെ തൊഴില്‍ നഷ്ടത്തിലേക്ക് നയിച്ചത്.












Click it and Unblock the Notifications