Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി സ്‌ഫോടനം ചില ചോദ്യങ്ങള്‍ ഇപ്പോഴും ബാക്കി നില്‍ക്കുന്നു

സൗദി : കഴിഞ്ഞ ദിവസം സൗദിയില്‍ നടന്ന സ്‌ഫോടനങ്ങള്‍ ചില ചോദ്യങ്ങളും സംശയങ്ങളും ബാക്കി വെക്കുകയാണെന്ന് ഈ മേഖലയിലെ സംഭവ വികാസങ്ങള്‍ ക്യത്യമായി വീക്ഷിക്കുന്നവര്‍ അഭിപ്രായപ്പെടുന്നു. ഒന്ന് ഇസ്ലാമിന് വേണ്ടി പോരാടുന്നവര്‍ എന്ന് സ്വയം അവകാശപ്പെടുന്ന സംഘടന മുസ്ലീംങ്ങളുടെ ഏറ്റവും പുണ്യ സ്ഥലങ്ങളില്‍ ഒന്നായ മദീനയില്‍ സ്‌ഫോടനം നടത്താന്‍ ഒരുങ്ങുമോ?

ഇനി അങ്ങനെയാണെങ്കില്‍ തന്നെ അതീവ സുരക്ഷാ മേഖലയില്‍ എങ്ങനെ സ്‌ഫോടന വസ്തുക്കള്‍ എത്തിച്ചു. ഭീകരാവാദമാണ് ലക്ഷ്യമെങ്കില്‍ വ്രതാനുഷ്ഠാനം അവസാനിക്കുന്ന മഗ് രിബ് ബാങ്കിന് സമയം ആളുകളുടെ സാന്നിധ്യം കുറയുമെന്ന നിഗമനത്തില്‍ പദ്ധതി ആസുത്രണം ചെയ്യുമോ? പരമാവധി ആളപായം വര്‍ദ്ദിപ്പിച്ച് സംഭവത്തിന് കൂടുതല്‍ വാര്‍ത്താ പ്രധാന്യം ലഭിക്കാന്‍ സംഘടന ശ്രമിക്കുകയില്ലേ ?

saudi-map

ഷിയാ ഭൂരിപക്ഷ മേഖലയില്‍ സ്‌ഫോടനം നടന്നതിനു ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം മദീനയില്‍ നടന്ന സ്‌ഫോടനം ഏതെങ്കിലും ഒരു വിഭാഗത്തെ ത്യപ്തിപ്പെടുത്തി വ്യാപകമായ ആക്രമണങ്ങള്‍ ഒഴിവാക്കാനുള്ള തന്ത്രമായിരുന്നോ???

അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ചില പ്രധാന മാധ്യമങ്ങള്‍ സംഭവിച്ചത് സ്‌ഫോടനമല്ലന്നും നിര്‍ത്തിയിട്ട കാറിന്റെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ചതാണെന്നുമുള്ള വാര്‍ത്ത കൊടുക്കുവാനുള്ള കാരണം എന്തായിരിക്കും. ഇത്തരത്തില്‍ നിരവധി ചോദ്യങ്ങളും സംശയങ്ങളും ഇപ്പോഴും ചില കോണുകളില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+