ബ്രിട്ടീഷ് പ്രധാനമന്ത്രി സൗദിയില്‍; യമനെതിരായ ഉപരോധം ലഘൂകരിക്കണമെന്ന് ആവശ്യം
റിയാദ്: സൗദി സന്ദര്‍ശനത്തിനെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്, യമനിനെതിരേ സൗദി സഖ്യം ഏര്‍പ്പെടുത്തിയ ഉപരോധം അടിയന്തരമായി ലഘൂകരിക്കണമെന്ന് രാജാവിനോടും കിരീടാവകാശിയോടും ആവശ്യപ്പെട്ടു. യമനില്‍ ഒരു മാനവിക ദുരന്തം ഒഴിവാക്കാന്‍ ഉപരോധത്തില്‍ ഇളവ് ചെയ്തേ മതിയാകൂ എന്ന് ഭരണാധികാരി സല്മാന് രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും നടത്തിയ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടതായി പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി.
പരിഷ്ക്കാരങ്ങള്‍ പോരാ... കൂടുതല്‍ അവകാശങ്ങള്‍ വേണമെന്ന് സൗദി വനിതകള്‍
മൂന്ന് ദിവസത്തെ സൗദി സന്ദര്‍ശനത്തിനെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി യമന്‍ പ്രശ്നം ഇരുനേതാക്കളുമായും ചര്‍ച്ച ചെയ്തു. ഭക്ഷണ സാധനങ്ങളുള്‍പ്പെടെ യമന്‍ ഏറെ ആശ്രയിക്കുന്ന വാണിജ്യ സാധനങ്ങള്‍ അവിടേക്കെത്തുംവിധത്തില് ഉപരോധത്തില്‍ ഇളവ് അനുവദിക്കണമെന്നും അല്ലാത്ത പക്ഷം വലിയ ദുരന്തമാണ് അവിടെ സംഭവിക്കാന്‍ പോകുന്നതെന്നും തെരേസ മേയ് പറഞ്ഞു.

ഇക്കാര്യം അടിയന്തരമായി പരിഗണിക്കാമെന്നും അതിനുള്ള വഴികളെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ ഉടന്‍ നടത്തി തീരുമാനമെടുക്കുമെന്നും ഇരുനേതാക്കളും സമ്മതിച്ചതായും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
യമന്‍ നിവാസികള്‍ക്ക് ആറ് ആഴ്ച കഴിയാനുള്ള ഭക്ഷണ സാധനങ്ങള്‍ മാത്രമേ രാജ്യത്ത് ബാക്കിയുള്ളൂ എന്നും അതു കഴിഞ്ഞാല്‍ 70 ലക്ഷത്തോളം വരുന്ന യമനികള്‍ പട്ടിണി കിടന്ന് മരിക്കുന്ന അവസ്ഥയുണ്ടാവുമെന്നും 22 ജീവകാരുണ്യ സംഘടനകള്‍ നവംബറില്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
സൗദി തലസ്ഥാനമായ റിയാദ് ലക്ഷ്യമാക്കി യമനിലെ ഇറാന് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂത്തി പോരാളികള്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞമാസം സൗദി സഖ്യം യമനിനെതിരായ ഉപരോധം ശക്തിപ്പെടുത്തിയിരുന്നു. എന്നാല്‍ വെള്ളിയാഴ്ച മറ്റൊരു മിസൈല്‍ ആക്രമണം കൂടിയുണ്ടായ പശ്ചാത്തലത്തില്‍ യമനിലെ പട്ടിണിയുടെ കാര്യത്തില്‍ എന്ത് നിലപാടാണ് സൗദി സ്വീകരിക്കുകയെന്ന കാര്യം അറിയാനിരിക്കുന്നതേയുള്ളൂ. സൗദി സഖ്യത്തിന് ആയുധങ്ങള്‍ നല്‍കുന്നത് ബ്രിട്ടനാണെന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്നു.
-
കുടുങ്ങിയത് ഖത്തറും സൗദി അറേബ്യയും; നേട്ടമുണ്ടാക്കിയത് ഈ 'ഒരൊറ്റ രാജ്യം', കിട്ടുന്നത് വന്‍ ലാഭം -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..!












Click it and Unblock the Notifications