കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്ത് ചാവേര്‍ ആക്രമണം സൗദി സഹോദരങ്ങള്‍ അറസ്റ്റില്‍!!

Google Oneindia Malayalam News

ജിദ്ദ: കുവൈത്തില്‍ 27 പേരുടെ മരണത്തിനിടയാക്കിയ ചാവേര്‍ ബോംബ് സ്‌ഫോടന കേസില്‍ പ്രതികളെ സഹായിച്ച മൂന്ന് സൗദി സഹോദരങ്ങള്‍ പിടിയിലായി. ആക്രമണത്തിന് ഉപയോഗിച്ച സ്‌ഫോടക വസ്തുക്കള്‍ കുവൈത്ത് അതിര്‍ത്തിയില്‍ എത്തിച്ചു നല്‍കിയത് സഹോദരങ്ങളായ മജീദും, മുഹമ്മദ് അല്‍ സഹാറാനിയുമാണെന്ന് അന്യേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. മൂന്നാമനായ അബ്ദുല്‍ റഹ്മാന്‍ സബാഹ് അയ്ദാന്‍ കുവൈത്തില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ ചാവേറിന് കൈമാറി.

ഇയാള്‍ കുവൈത്തില്‍ അറസ്റ്റിലായിട്ടുണ്ട്. പരിശോധനയില്‍ ഇയാള്‍ രാജ്യത്ത് അനധിക്രതമായാണ് താമസിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. മജീദിനെ സൗദിയിലെ തായിഫില്‍ നിന്നും മുഹമ്മദിനെ കുവൈത്ത് അതിര്‍ത്തിയിലെ ഒരു വീട്ടില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

kuwait-map

മുഹമ്മദിനെ കീഴടുക്കുന്നതിനിടയില്‍ പോലീസുമായുണ്ടായ സംഘട്ടനത്തില്‍ രണ്ടു പോലീസുകാര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. കുവൈത്തില്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിലായിട്ടുണ്ട്, പക്ഷെ ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. പ്രതികളിലൊരാളുടെ സിറിയയിലുള്ള സഹോദരന് ഐഎസ്സുമായി ബന്ധമുണ്ടെന്നാണ് വിവരം.

ഇയാള്‍ മുഖാന്തരമാണ് ആക്രമണ പദ്ധതികള്‍ ഇവര്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്നാണ് അന്യേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ജൂണ്‍ 26 നാണ് പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ ആക്രമണം നടന്നത്.

English summary
Saudi brothers arrested over Kuwait mosque attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X