സൗദി മന്ത്രിസഭയില്‍ അഴിച്ചുപണി; സാംസ്കാരിക വകുപ്പിന് പ്രത്യേക മന്ത്രി
റിയാദ്: സൗദി മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി നടത്തി ഭരണാധികാരി സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജ കല്‍പ്പന പുറപ്പെടുവിച്ചു. നിലവിലെ സാംസ്ക്കാരിക- വിവര മന്ത്രാലയത്തെ വിഭജിച്ച് സാംസംസ്കാരിക വകുപ്പിന് പ്രത്യേക മന്ത്രിയെ അനുവദിച്ചതാണ് പ്രധാന മാറ്റം. അഴിച്ചുപണിയുടെ ഭാഗമായി നിലവിലെ പല മന്ത്രിമാരെ മാറ്റുകയും വകുപ്പുകള്‍ വിഭജിക്കുകയം ഏതാനും ചില അതോറിറ്റികള്‍ക്ക് രൂപം നല്‍കുകയും ചെയ്തിട്ടുണ്ട്.

പ്രിന്‍സ് ബദര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫര്ഹാന് അല്‍ സൗദ് ആണ് പുതിയ സാംസ്കാരിക മന്ത്രി. എന്‍ജിനീയര്‍ ഹൈതം ബിന്‍ അബ്ദുറഹ്മാന് ബിന്‍ അബ്ദുല്ലാഹ് അല്‍ ഉഹൈലിയെ കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രിയായി നിയമിച്ചു. സിനിമ, സംഗീതം തുടങ്ങിയ വിനോദ പരിപാടികള്‍ക്ക് സൗദി ഭരണകൂടം കൂടുതല്‍ പ്രാധാന്യം നല്കുന്ന പശ്ചാത്തലത്തിന് സാംസ്കാരിക വകുപ്പിനെ പ്രത്യേകമാക്കി മന്ത്രിസ്ഥാനം അനുവദിച്ചത്. സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ വകുപ്പ് മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ അധ്യക്ഷതയില്‍ റോയല്‍ കോര്‍ട്ടുമായി ബന്ധപ്പെട്ട പുതിയ സമിതിയും രൂപീകരിച്ചിട്ടുണ്ട്.
നിലവിലെ തൊഴില്‍ സാമൂഹിക വികസനമന്ത്രി അലി ബിന്‍ നാസിര്‍ അല്‍ ഗഫീസിന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതാണ് പുനസ്സംഘടനയിലെ പ്രധാന മാറ്റം. പകരം തൊഴില്‍സാമൂഹിക വികസന മന്ത്രിയായി എന്‍ജിനീയര്‍ അഹ്മദ് ബിന്‍ സുലൈമാന്‍ അല്‍ രാജ്ഹിയെ നിയമിച്ചു. 2016 ലായിരുന്നു അല്‍ ഖഫീസ് മന്ത്രിയായി ചുമതലയേറ്റത്. വിവിധ തൊഴില്‍മേഖലകളില്‍ സൗദിവല്ക്കരണമടക്കം വിവിധ നടപടികള്‍ പുരോഗമിക്കുന്നതിനിടയിലാണ് സ്ഥാനചലനം. രാജ്യത്ത് തൊഴിലില്ലായ്മ കുറയ്ക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ മന്ത്രിയെ നിയമിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. മക്ക ഉള്‍പ്പെടെയുള്ള പുണ്യ നഗരികളുടെ മേല്‍നോട്ടത്തിനായി റോയല്‍ അതോറിറ്റിക്ക് പുതുതായി രൂപം നല്‍കിയിട്ടുണ്ട്. സൗദി ഭരണാധികാരി സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജാവ് സ്ഥാനമേറ്റെടുത്ത ശേഷം ഇത് ആറാം തവണയാണ് മന്ത്രിസഭയില്‍ സമൂലമായ മാറ്റങ്ങള്‍ ഉണ്ടാക്കി രാജ വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. പുതിയ മാറ്റങ്ങളുടെ ഭാഗമായി വിവിധ മന്ത്രാലയങ്ങളില്‍ ഡെപ്യൂട്ടി മന്ത്രിമാരെയും നിയമിച്ചിട്ടുണ്ട്.
-
പ്രവാസികൾക്ക് ആശ്വാസം; 32 പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ












Click it and Unblock the Notifications