സൗദി:ചാട്ടയടി ഭയന്ന് കാമുകന്‍ കാമുകിയെ കെട്ടി
റിയാദ്: ചാട്ടയടി ഭയന്ന് കാമുകന്‍ കാമുകിയെ വിവാഹം കഴിച്ചു. സൗദിയിലാണ് കഴിഞ്ഞ ദിവസം കറങ്ങി നടന്ന കമിതാക്കള്‍ മതപൊലീസിന്റെ പിടിയിലായത്. അഭ പട്ടണത്തിലാണ് സംഭവം. പൊലീസിന്റെ പിടിയിലായതോടെ ശിക്ഷ ലഭിയ്ക്കുന്നമെന്ന് ഉറപ്പായി. തുടര്‍ന്നാണ് പൊലീസ് വിവാഹം കഴിയ്ക്കണോ അതോ ശിക്ഷ വേണോ എന്ന് യുവാവിനോട് ചോദിച്ചത്.
അഭ പട്ടണത്തില്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് കമിതാക്കള്‍ പൊലീസ് പിടിയിലാവുന്നത്. സംശയം തോന്നിയ പൊലീസ് സൗദി യുവാവിനെയും പെണ്‍കുട്ടിയെയും പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് തങ്ങള്‍ പ്രണയത്തിലാണെന്ന് യുവാവ് പറഞ്ഞത്.

സൗദി നിയമങ്ങള്‍ അനുസരിച്ച് യുവാവ് കാമുകിയ്‌ക്കൊപ്പം ചുറ്റിയത് കുറ്റമാണത്രേ. തുടര്‍ന്ന് പെണ്‍കുട്ടിയെ വിവാഹം കഴിയ്ക്കുന്നോ അതോ ചാട്ടയഠി ഉള്‍പ്പടെയുള്ള ശിക്ഷ വേണോ എന്ന് പൊലീസ് ചോദിച്ചു.
തനിയ്ക്ക് ശിക്ഷ വേണ്ടെന്നും പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നും വിവാഹം കഴിയ്ക്കാമെന്നും യുവാവ് പറഞ്ഞു. തുടര്‍ന്ന് ഇരുവരുടെയും ബന്ധുക്കളുടെയും മതപുരോഹിതന്റെയും സാന്നിദ്ധ്യത്തില്‍ പൊലീസ് വിവാഹം നടത്തി.












Click it and Unblock the Notifications