സ്വദേശി വത്കരണം: മൊബൈല്‍ കടകളില്‍ വ്യാപകമായ പരിശോധന, മലയാളികള്‍ നാട്ടിലേക്ക്
ജിദ്ദ ; സ്വദേശിവത്കരണം നടപ്പിലാക്കിയത് പരിശോധിക്കാന്‍ മൂന്നുമാസത്തിന് ശേഷം മൊബൈല്‍ കടകളില്‍ വ്യാപകമായി പരിശോധന നടത്തുമെന്ന് സൗദി മന്ത്രാലയം അറിയിച്ചു. 2020 ആകുമ്പോഴേക്കും പതിനഞ്ച് ലക്ഷം സ്വദേശികള്‍ക്ക് പുതുതായി ജോലി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രാലയം പുതിയ സ്വദേശി വത്കരണ പദ്ധതികള്‍ കൊണ്ടുവന്നത്.
ആറുമാസത്തിനുള്ളില്‍ എല്ലാ കടകളിലും പൂര്‍ണ സ്വദേശി വത്കരണം നടപ്പിലാക്കാനുള്ള തീരുമാനമാണിത്. താമസ- തൊഴില്‍ വാണിജ്യ നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ മൊബൈല്‍ കടകളില്‍ വ്യാപകമായ പരിശോധന നടത്തുന്നുണ്ട്. ഇതേ സമയം മൊബൈല്‍ കടകളില്‍ സ്ത്രീ തൊഴിലാളികള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കണമെന്നും മന്ത്രാലയം അറിയിച്ചു.

മൊബൈല്‍ കടകളില്‍ ജോലി ചെയ്യാന്‍ യുവതിയുവാക്കള്‍ക്ക് പരിശീലനം നല്കി വരികയാണ്. ഞായറാഴ്ച ആദ്യഘട്ട പരിശീലനം ആരംഭിച്ചു. സൗദി വനിതകള്‍ക്ക് പ്രത്യേക ഇരിപ്പിടവും സൗകര്യങ്ങളും ഒരുക്കുമെന്നും അറിയിച്ചു. സ്ത്രീകളുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് ഈ നിര്‍ദേശം.
ഈ മേഖലയില്‍ നിക്ഷേപം ഇറക്കിയവരും ജോലി ചെയ്യുന്നവരുമായ പതിനായിരക്കണക്കിന് വിദേശികളെ പുതിയ തീരുമാനം നേരിട്ട് ബാധിക്കും. ഈ പശ്ചാത്തലത്തില്‍ ഇവിടെ ജോലി ചെയ്യുന്ന പല മലയാളികളും നാട്ടിലേക്ക് മടങ്ങി തുടങ്ങി.
-
പ്രവാസികൾക്ക് ആശ്വാസം; 32 പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ












Click it and Unblock the Notifications