സൗദിയില്‍ വിദേശികളുടെ ആശ്രിതര്‍ക്ക് ലവി ഏര്‍പ്പെടുത്തുന്നതില്‍ ആശങ്ക
റിയാദ്: രാജ്യത്ത് താമസിക്കുന്ന വിദേശികളുടെ ആശ്രിതര്‍ക്ക് സൗദി ഭരണകൂടം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്ന ലവിയുടെ കാര്യത്തില്‍ പ്രവാസികള്‍ക്കിടയില്‍ ആശങ്ക. സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ ആശ്രിതരായി രാജ്യത്ത് കഴിയുന്നവര്‍ക്ക് വര്‍ഷത്തില്‍ 1200 റിയാല്‍ ലവി ചുമത്തുമെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍ എന്നാല്‍ തീരുമാനം പ്രാബല്യത്തില്‍ വരാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴും ആര്‍ക്കൊക്കെ ലവി ബാധകമാവുമെന്ന കാര്യത്തിലുള്ള ആശങ്കയും അവ്യക്തതയും അവശേഷിക്കുകയാണ്.
സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ കുടുംബത്തിലെ ഓരോ അംഗത്തിനും 1200 റിയാല്‍ വീതം ലവി ബാധകമാവുമെന്നാണ് അറിയുന്നത്. എന്നാല്‍ ഭാര്യ, മക്കള്‍ ഉള്‍പ്പെടെയുള്ള അടുത്ത ബന്ധുക്കള്‍ക്ക് ലവി ബാധകമാവില്ലെന്ന അനൗദ്യോഗിക വ്യാഖ്യാനമാണ് പ്രവാസികളെ ആശയക്കുഴപ്പത്തിലാക്കിയത്.

ഈ സാഹചര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്ന് വിശദീകരണ കുറിപ്പ് പുറത്തിറങ്ങുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നവരുടെ വേതനത്തില്‍ നിന്നുമായിരിക്കും അവരുടെ ആശ്രിതരുടെ ലവി സര്‍ക്കാറിന് നല്‍കുകയെന്ന് പല കമ്പനികളും സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്.












Click it and Unblock the Notifications