ലീവ് കിട്ടാന്‍ സൗദി പൊലീസുകാരന്‍ കൈവിരല്‍ തല്ലിയൊടിപ്പിച്ചു, വീഡിയോ
റിയാദ്: ലീവ് നല്‍കാത്തതിന് മേലുദ്യോഗസ്ഥനെ കൊലപ്പെടുത്തിയ സംഭവങ്ങള്‍ വരെ എത്രയോ തവണ നാം വായിച്ചിട്ടുണ്ട്. സ്‌കൂളില്‍ പഠിയ്ക്കുമ്പോള്‍ ലീവ് എടുക്കാന്‍ വല്ല പനിയോ തലവേദനയോ ഒക്കെ ആണെന്ന് പറഞ്ഞാല്‍ മതി. എന്നാല്‍ ഉദ്യോഗസ്ഥരായിക്കഴിഞ്ഞാല്‍ ഈ കള്ളത്തരങ്ങള്‍ വിലപ്പോകാനുള്ള സാധ്യതയില്ല. അപ്പോള്‍ പിന്നെ അല്‍പ്പം വളഞ്ഞ വഴി ആലോചിയ്‌ക്കേണ്ടി വരും. പെരുന്നാളിന് ലീവ് കിട്ടാന്‍ ഒരു സൗദി പൊലീസുകാരന്‍ കാട്ടിയ സൂത്രം ഇപ്പോള്‍ യുട്യൂബില്‍ വൈറലയാരിയ്ക്കുകയാണ്
പെരുന്നാളിന് ലീവ് കിട്ടാന്‍ പൊലീസുകാരന്‍ തന്റെ കൈവിരല്‍ തല്ലിയൊടിയ്ക്കാന്‍ സുഹൃത്തിനോട് ആവശ്യപ്പെട്ടു. സുഹൃത്ത് ചുറ്റിക ഉപയോഗിച്ച് വിരല്‍ ഒടിയ്ക്കുന്ന ദൃശ്യങ്ങളാണ് യൂട്യൂബില്‍ പ്രചരിയ്ക്കുന്നത്.
അനസ്‌തേഷ്യ സ്‌പ്രേയടിച്ച ശേഷം യുവാവിന്റെ കൈവിരല്‍ സുഹൃത്ത് ചുറ്റിക കൊണ്ട് അടയിയ്ക്കുന്നു. നാല്‍പ്പതിനായിരത്തിലധികം പേരാണ് വീഡിയോ ഇതിനോടകം കണ്ടത്. സദ പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ സൗദി അറേബ്യയില്‍ ഏത് സ്ഥലത്താണ് സംഭവം നടന്നതെന്ന് പറയുന്നില്ല. ഒക്ടോബര്‍ ആദ്യവാരം മുതല്‍ തന്നെ ബലിപെരുന്നാള്‍ അവധി സൗദിയില്‍ ആരംഭിയ്ക്കും.












Click it and Unblock the Notifications