കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: പീഡകര്‍ക്ക് 52 വര്‍ഷം തടവ്, സൗദി കോടതിയുടെ ശിക്ഷ കുറ്റവാളികള്‍ക്കുള്ള താക്കീത്

കേസിലെ ഒന്നാം പതിയായ 17 കാരന് 17 വര്‍ഷം ശിക്ഷയും 2,500 ചാട്ടയടിയും രണ്ടും മൂന്നും പ്രതികള്‍ക്ക് 15 വര്‍ഷം തടവും 1,500 ചാട്ടയടിയുമാണ് കോടതി വിധിച്ചത്.

Google Oneindia Malayalam News

മനാമ: മകള്‍ക്കും ഭര്‍ത്താവിനും മുമ്പില്‍ വച്ച് യുവതിയെ പീഡിപ്പിച്ച കേസില്‍ നാല് പേര്‍ക്ക് 52 വര്‍ഷം തടവ്. സൗദി കോടതിയാണ് ശിക്ഷ വിധിച്ചത്. പീഡനക്കേസിലെ പ്രതികളായ മൂന്നുപേര്‍ക്ക് 7,000 ചാട്ടയടി നല്‍കാനും കോടതി വിധിച്ചു. പശ്ചിമ സൗദി അറേബ്യയിലാണ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിലെ ഒന്നാം പതിയായ 17 കാരന് 17 വര്‍ഷം ശിക്ഷയും 2,500 ചാട്ടയടിയും രണ്ടും മൂന്നും പ്രതികള്‍ക്ക് 15 വര്‍ഷം തടവും 1,500 ചാട്ടയടിയുമാണ് കോടതി വിധിച്ചത്.

ഭര്‍ത്താവിനെ ഇലക്ട്രിക് വയര്‍ ഉപയോഗിച്ച് കെട്ടിയിട്ട ശേഷം ഭാര്യയെ ഭീഷണിപ്പെടുത്തി വസ്ത്രമുരിഞ്ഞ് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കോടതി രേഖകള്‍ വ്യക്തമാക്കുന്നത്. ഇതിന് പുറമേ 10, 000 സൗദി റിയാലും എട്ട് മൊബൈല്‍ ഫോണുകളും ഇവര്‍ മോഷ്ടിച്ചിട്ടുണ്ട്. പിന്നീട് വീട്ടിലെത്തി മറ്റൊരു അവസരത്തിലും യുവതിയെ പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു.

jail

ആദ്യം പ്രതികള്‍ ഇവര്‍ക്കെതിരെയുള്ള ആരോപണം നിഷേധിച്ചെങ്കിലും പിന്നീട് കുറ്റസമ്മതം നടത്തുകയായിരുന്നു. വൈദ്യപരിശോധനയിലും ഇവര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ തെളിഞ്ഞിരുന്നു. എന്നാല്‍ ചെയ്ത കുറ്റത്തിന് ഈ ശിക്ഷ അപര്യാപ്തമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്ന അഭിപ്രായം.

English summary
Saudi court sentences rapists to 7,000 lashes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X