കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി:വാട്സ് ആപ്പിലൂടെ തമ്മിലടിച്ച സൗദി യുവതികള്‍ക്ക് 20 ചാട്ടയടി

  • By Meera Balan
Google Oneindia Malayalam News

whtsapp
റിയാദ്: വാട്‌സ് ആപ്പിലൂടെ അപകീര്‍ത്തികരമായ സന്ദേശം അയച്ചതിന് സൗദി വനിതകള്‍ക്ക് പത്ത് ദിവസത്തെ തടവിനും 20 ചാട്ടയടിയ്ക്കും സൗദി കോടതി ഉത്തരവിട്ടു. ബന്ധുക്കളായ രണ്ട് സ്ത്രീകളാണ് വാട്‌സ് ആപ്പിലൂടെ വഴക്കിട്ടത്. ജിദ്ദ ക്രിമിനല്‍ കോടതിയാണ് ഇവരെ ശിക്ഷിച്ചത്.

വാട്‌സ് ആപ്പിലൂടെ അമ്മാവന്റെ മകള്‍ അപകീര്‍ത്തികരമായ സന്ദേശം അയച്ചെന്ന് കാട്ടി യുവതി കോടതിയെ സമീപിയ്ക്കുകയായിരുന്നു. റംസാന്‍ മാസമായതിനാല്‍ പ്രശ്‌നം രമ്യമായി പരിഹരിയ്ക്കണമെന്നും ഇരുവരും തമ്മില്‍ അനുരഞ്ജനത്തില്‍ എത്തണമെന്നും കോടതി ആവശ്യപ്പെട്ടു. എന്നാല്‍ രണ്ട് സത്രീകളും ഇതിന് തയ്യാറായില്ല.

തുടര്‍ന്ന് രണ്ട് പേര്‍ക്കും പത്ത് ദിവസത്തെ തടവ് ശിക്ഷയ്ക്കും 20 ചാട്ടയടിയ്ക്കും കോടതി ഉത്തരവിടുകയായിരുന്നു. മേലില്‍ അപകീര്‍ത്തികരമായ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിയ്ക്കില്ലെന്നും പരസ്പരം അപമാനിയ്ക്കില്ലെന്നും യുവതികളെകൊണ്ട് സത്യം ചെയ്യിച്ചു. രണ്ട് പേര്‍ക്കും അപ്പീല്‍ സമര്‍പ്പിയ്ക്കാനുള്‌ല അവസരമുണ്ട്. ഒകാസ് ദിനപത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

English summary
Saudi cousins lashed for ‘exchanging insults’ on Whatsapp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X