സൗദി പ്രതിസന്ധിക്ക് പരിഹാരം, വിദേശത്തുള്ളവരെ ഇന്ത്യയിലെത്തിക്കും
സൗദി: സൗദിയില്‍ ജോലിയില്ലാതെ കഷ്ടപ്പെടുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ തീരുമാനമായി. ഇവര്‍ക്ക് എക്‌സിറ്റ് വിസ നല്‍കാന്‍ സൗദിയുമായി ധാരണയിലെത്തിയതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിംഗ് വ്യക്തമാക്കി. ഇന്ത്യക്കാരെ പ്രത്യേക വിമാനത്തില്‍ മടക്കിക്കൊണ്ടുവരാനുള്ള ആലോചനകളും നടക്കുന്നുണ്ട്
പതിനായിരത്തിലധികം ഇന്ത്യക്കാര്‍ ഭക്ഷ്യക്ഷാമം നേരിടുന്നുണ്ടെന്ന് വ്യക്തമാക്കിയ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പ്രശ്‌ന പരിഹാരത്തിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിംഗിനെ സൗദിയിലേക്ക് അയച്ചിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഭക്ഷണമില്ലാതെ കഷ്ടപ്പെടുകയാണെന്ന ഇന്ത്യന്‍ പ്രവാസിയുടെ ട്വീറ്റാണ് നിര്‍ണ്ണായകമായത്.

തൊഴില്‍ രഹിതരായ ഇന്ത്യക്കാര്‍ക്ക് സൗജന്യ റേഷന്‍ നല്‍കാനുള്ള സംവിധാനങ്ങളും മന്ത്രാലയം ഇടപെട്ട് ഏര്‍പ്പെടുത്തിയിരുന്നു. കമ്പനികള്‍ അടച്ചുപൂട്ടിയതോടെ സൗദിയിലും കുവൈത്തിലും ജോലി ചെയ്യുന്ന ഇന്ത്യക്കാരാണ് ദുരിതത്തിലായത്. കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്‍കാനുള്ള ശമ്പളക്കുടിശ്ശിക തീര്‍ക്കാത്തതാണ് ഇന്ത്യക്കാരുള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് തിരിച്ചടിയായത്.
ഇതോടെ ജോലി നഷ്ടപ്പെട്ടവര്‍ക്ക് ഇതോടെ നാട്ടിലേയ്ക്ക് മടങ്ങാന്‍ കഴിയാതെ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ സമയോചിതമായ ഇടപെടലുണ്ടായിട്ടുള്ളത്. പ്രശ്‌നപരിഹാരത്തിനായി വിദേശകാര്യസഹമന്ത്രി വികെ സിംഗിനെ സൗദിയിലേക്കും, എംജെ അക്ബറിനെ കുവൈത്തിലേക്കുമാണ് അയച്ചിരുന്നത്. സൗദി, കുവൈത്ത് അധികൃതരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് വിസ കാലാവധി അവസാനിച്ച ഇവരെ എക്‌സിറ്റ് വിസയില്‍ തിരിച്ചെത്തിക്കാമെന്ന് ധാരണയിലെത്തിയത്.












Click it and Unblock the Notifications