സൗദി പ്രതിസന്ധി: ഇന്ത്യക്കാര്‍ക്ക് സൗജന്യമായി ഇഖാമ പുതുക്കി നല്‍കുമെന്ന് സൗദി
റിയാദ്: സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ട് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ക്ക് ആശ്വാസ വാര്‍ത്ത. ഇന്ത്യക്കാര്‍ക്ക് സൗജന്യമായി ഇഖാമ പുതുക്കി നല്‍കുമെന്നും സ്‌പോണ്‍സര്‍ഷിപ്പ് മാറാനുള്ള അനുമതി നല്‍കാനും തയ്യാറാണെന്ന് സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. സൗദിയിലെ ഓജര്‍ കമ്പനിയില്‍ നിന്ന് പിരിച്ചുവിട്ട തൊഴിലാളികള്‍ക്കാണ് സൗദിയുടെ തീരുമാനം ആശ്വാസമാവുക. ജിദ്ദയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരുമായി നടന്ന ചര്‍ച്ചയിലാണ് തീരുമാനം. നടപടികള്‍ വേഗത്തിലാക്കുന്നതിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിംഗ് ബുധനാഴ്ച സൗദിയിലെത്തും.
ഹജ്ജ് വിമാനങ്ങള്‍ തിരിച്ചുപോകുമ്പോള്‍ ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനുള്ള ആലോചനകളും നടക്കുന്നുണ്ട്. മറ്റ് ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് പുതിയ കമ്പനിയിലേക്ക് സ്പോണ്‍സര്‍ഷിപ്പ് മാറാന്‍ ഫീസ് ഈടാക്കില്ലെന്നും മന്ത്രാലയം മക്കാ പ്രവിശ്യാ ഡയറക്ടര്‍ ജനറല്‍ അബ്ദുള്ള ബിന്‍ മുഹമ്മദ് അല്‍ ഒലയാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് ഉറപ്പ് നല്‍കി. ഇന്ത്യന്‍ കോണ്‍സില്‍ ജനറല്‍ മുഹമ്മദ് നൂര്‍ ശൈഖുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഈ ഉറപ്പ് നല്‍കിയത്. ഓജര്‍ കമ്പനിയില്‍ നിന്ന് പിരിച്ചുവിട്ടവര്‍ക്ക് ജോലി നല്‍കാന്‍ തയ്യാറായി നിരവധി കമ്പനികള്‍ ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. ഓജര്‍ കമ്പനിയില്‍ നിന്ന് ജോലി നഷ്ടപ്പെട്ടവരാണ് സൗദിയില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ ഏറെപ്പേരും. ഇവരില്‍ 4072 പേര്‍ റിയാദിലും ദമാമിലുമായുള്ള ഒമ്പത് ക്യാമ്പുകളിലും 2153 പേര്‍ ജിദ്ദയിലെ ആറോളം തൊഴിലാളി ക്യാമ്പുകളിലുമായാണ് താമസിപ്പിച്ചിട്ടുള്ളത്.

സൗദിയില്‍ നിന്ന് എക്‌സിറ്റ് വിസയില്‍ ഇന്ത്യയിലേക്ക് മടങ്ങുന്നവരുടെ ശമ്പള കുടിശ്ശിക ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഏറ്റെടുക്കാമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇതിനകം തന്നെ ഉറപ്പുനല്‍കിയിട്ടുണ്ട്. എന്നാല്‍ തൊഴിലാളികള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിനെ രേഖാമൂലം ഇക്കാര്യം ഏല്‍പ്പിച്ചാല്‍ ലഭിക്കുന്ന തുക നാട്ടിലെത്തിക്കുമെന്നാണ് കോണ്‍സുലേറ്റ് അറിയിച്ചിട്ടുള്ളത്. അഞ്ചാം തിയ്യതി വരെ സൗദിയില്‍ തുടരുന്ന വികെ സിംഗ് തൊളിലാളി ക്യാമ്പുകള്‍ സന്ദര്‍ശിച്ച്സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമായിരിക്കും ഇന്ത്യയിലേക്ക് മടങ്ങുക.
സൗദിയില്‍ ജോലി നഷ്ടപ്പെട്ട് കഴിയുന്ന 10,000 ഇന്ത്യക്കാരില്‍ 200ഓളം പേര്‍ മലയാളികളാണെന്നാണ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിട്ടുള്ള വിവരം. ഇവര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വേണ്ടിവരുന്ന എന്താവശ്യവും പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications