ടയറിനുള്ളില്‍ ഒളിപ്പിച്ച് 12000 ത്തോളം വെടിയുണ്ട സൗദിയിലേക്ക് കടത്താനുള്ള ശ്രമം തടഞ്ഞു
റിയാദ്: സൗദി കുവൈത്ത് അതിര്‍ത്തി പട്ടണമായ ഖഫ്ജി വഴി സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ച 11759 വെടിയുണ്ട സൗദി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. രണ്ട് സ്വകാര്യ വാഹനങ്ങളിലായാണു വെടിയുണ്ടകള്‍ കടത്താന്‍ ശ്രമിച്ചത്.
ഒരു വാഹനത്തില്‍ , ്രൈഡവറുടെ കുടുംബാംഗങ്ങളുടെ കാലിനടിയില്‍ വസ്ത്രത്തില്‍ പൊതിഞ്ഞ രീതിയിലാണു വെടിയുണ്ട ഒളിപ്പിച്ചിരുന്നത്. പതിനായിരത്തിലധികം വെടിയുണ്ടകളാണു ഇവരില്‍ നിന്നും പിടിച്ചെടുത്തത്.

രണ്ടാമത്തെ വാഹനത്തിലെ സ്‌പെയര്‍ ടയറിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണു ബാക്കി വെടിയുണ്ടകള്‍ പിടിച്ചെടുത്തത്. കേസില്‍ പ്രമുഖ വ്യക്തികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു ഖഫ്ജി കസ്റ്റംസ് ഡയറക്ടര്‍ ഈദ് അല്‍ അന്‍സി പറഞ്ഞു.












Click it and Unblock the Notifications