ജയിലില്‍ ശിക്ഷയ്ക്ക് പകരം സൗദിയില്‍ വിത്യസ്തമായ ഒരു കോടതി വിധി!!!
സൗദി: കുറ്റക്കാരായ യുവാക്കളോട് ഖബര്‍ കുഴിക്കാനും യുവതികളോട് രോഗികളെ സന്ദര്‍ശിക്കാനും കോടതി വിധിച്ചാല്‍ ആദ്യം എല്ലാവരും ഒന്ന് ചിരിക്കും. എന്നാല്‍ ശിക്ഷ കര്‍ശനമായി നടപ്പിലാക്കുന്ന സൗദിയിലാണ് സംഭവമെങ്കില്‍ ആരും ഒന്ന് ഭയക്കും. പുതുമായര്‍ന്നൊരു കോടതി വിധി സൗദിയില്‍ കഴിഞ്ഞ ദിവസം നടപ്പിലാക്കി.
ജിദ്ദയിലെ ഒരു മറൈന്‍ റിസോര്‍ട്ടില്‍ ഡാന്‍സ് പാര്‍ട്ടിക്കിടെ പിടിയിലായ രണ്ടു സൗദി യുവാക്കള്‍ക്കും രണ്ടു സൗദി യുവതികള്‍ക്കും ജിദ്ദ ക്രിമിനല്‍ കോടതി വിധിച്ചത് തികച്ചും വ്യത്യസ്തമായൊരു ശിക്ഷ. ജയില്‍ ശിക്ഷക്ക് പകരം പിടിയിലായ രണ്ടു യുവാക്കളും 5 ഖബറുകള്‍ വീതം കുഴിക്കണമെന്നാണു ജഡ്ജി വിധിച്ചത്.

അതെ സമയം രണ്ടു യുവതികളും ഏതെങ്കിലും ആശുപത്രിയില്‍ പോയി 10 രോഗികളെ സന്ദര്‍ശിക്കണമെന്നുമാണു കോടതി വിധി. സ്ത്രീകളും പുരുഷന്മാരും ഒന്നിച്ച് പാര്‍ട്ടികള്‍ നടത്തുന്നത് സൗദിയില്‍ നിരോധിക്കപ്പെട്ടതാണ് ശിക്ഷയ്ക്ക് കാരണം.












Click it and Unblock the Notifications