Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി: കോടതി ഉത്തരവുകള്‍ അനുസരിച്ചില്ലെങ്കില്‍ കടുത്ത ശിക്ഷാനടപടികള്‍, നിലപാട് വ്യക്തമാക്കി മന്ത്രാലയ

റിയാദ്: സൗദി അറേബ്യയില്‍ കോടതി ഉത്തരവുകള്‍ പാലിക്കാത്തവർക്ക് ശിക്ഷ നല്‍കുന്ന പുതിയ നിയമം പ്രാബല്യത്തില്‍. സ്ത്രീധനക്കേസുകള്‍, അതിക്രമക്കേസുകള്‍ എന്നിവയിലുള്ള വിധികള്‍ അനുസരിക്കണമെന്ന് കാണിച്ച് സൗദിയിലെ നീതി കാര്യ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. ഇതിനകം തന്നെ 2955 ദമ്പതികളില്‍ നിന്ന് മന്ത്രാലയം പിഴ ഈടാക്കിക്കഴിഞ്ഞിട്ടുണ്ട്.

കോടതി വിധികള്‍ അനുസരിക്കാതിരിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് ചൂണ്ടിക്കാണിച്ച മന്ത്രാലയം മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെന്നും വ്യക്തമാക്കുന്നു. മക്കളെ ഉപേക്ഷിക്കുന്ന രക്ഷിതാക്കള്‍ക്ക് മൂന്ന് മാസം വരെയുള്ള തടവാണ് ശിക്ഷ. കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ക്കും ഈ ശിക്ഷാനപടികളാണ് സ്വീകരിക്കുക.

jailinmates

സൗദിയില്‍ 1586 അക്രമസംഭവങ്ങളും, 934 കസ്റ്റഡി കേസുകളും 425 സ്ത്രീധനക്കേസുകളുമാണ് അടുത്ത കാലത്തായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മക്കാ പ്രവിശ്യയില്‍ മാത്രമായി 696 അതിക്രമക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+