ബാഗിനുള്ളില്‍ സിഗരറ്റ്, നവവധുവിനെ മൊഴിചൊല്ലി

ഭാര്യയെട് സിഗരറ്റ് എങ്ങനെ ബാഗിനുള്ളില്‍ വന്നുവെന്ന് യുവാവ് അന്വേഷിച്ചു. സിഗരറ്റ് ബാഗില്‍ വന്നതെങ്ങനെയാണെന്നറിയില്ലെന്നും തന്റെയറിവോടെയല്ലെന്നും യുവതി പ്രതികരിച്ചു. ഒകാസ് എന്ന അറബ് ദിനപത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ജസന്‍ പ്രവിശ്യയിലാണ് സംഭവം നടക്കുന്നത്.
സംഭവത്തെ തുടര്‍ന്ന് സ്ത്രീയെ മൊഴി ചൊല്ലുകയായിരുന്നു യുവാവ്. താന്‍ നിരപരാധിയാണെന്നും വിവാഹബന്ധം വേര്‍പെടുത്തരുതെന്നും യുവതി പലതവണ ഭര്‍ത്താവിനോട് അപേക്ഷിച്ചു. ബന്ധുക്കളും യുവാവുമായി മദ്ധ്യസ്ഥ ചര്‍ച്ചകള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടു.
ലോകത്ത് ഏറ്റവും അധികം വിവാഹമോചനങ്ങള്‍ നടക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് സൗദി അറേബ്യ. 2012 ല്‍ സൗദിയില്‍ 30,000 വിവാഹമോചനങ്ങള്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications