സൗദി: ചൂരല്‍ വടി കൊണ്ട് മണിക്കൂറുകള്‍ തല്ലി, അവസാനം കരഞ്ഞ് തളര്‍ന്ന് 7 വയസ്സുകാരി മരിച്ചു
മനാമ: ഏഴു വയസ്സുകാരിയായ മകളെ ഉപദ്രവിച്ച് കൊലപ്പെടുത്തിയ പിതാവിന് എട്ടു വര്‍ഷം തടവും 700 ചാട്ടവാറടിയും സൗദി കോടതി വിധിച്ചു.
യാറ(7) എന്ന പെണ്‍കുട്ടിയെയാണ് മുറിയില്‍ അടച്ചിട്ട് ജീവന്‍ പോകുന്നത് വരെ ചൂരല്‍ വടി കൊണ്ട് തല്ലിയത്. കുട്ടിയുടെ പിതാവ് ഭാര്യയില്‍ നിന്നും വിവാഹമോചനം നേടിയതിന് ശേഷം മകളെ ആവശ്യപ്പെടുകയായിരുന്നു.

വിവാഹ മോചനത്തിന് മൂന്ന് മാസത്തിന് ശേഷം കുട്ടിയെ ഇയാളുടെ കൂടെ വിട്ടയച്ചു. പിതാവിനൊപ്പം നില്‍ക്കാന്‍ ഇഷ്ടമില്ലാത്ത കുട്ടി ഒരു ദിവസം പിതാവിനെ ഇഷ്ടമല്ലെന്ന് പറഞ്ഞതാണ് ഉപദ്രവിക്കാന്‍ കാരണമായത്.
ചൂരല്‍ വടി കൊണ്ട് ശരീരം മുഴുവന്‍ അടിക്കുകയും വെള്ളം കൊടുക്കാതെ മുറിയില്‍ പൂട്ടിയിടുകയും ചെയ്തു. മണിക്കൂറുകള്‍ മുറിയില്‍ കിടന്നു കരഞ്ഞ കുട്ടി പിന്നീട് മരിക്കുകയായിരുന്നു.












Click it and Unblock the Notifications