സൗദി: കാമുകനെ ചുംബിച്ചതിന് 16 കാരിയെ പിതാവ് 4 വര്‍ഷം കൂട്ടില്‍ പൂട്ടിയിട്ടു
സൗദി: കാമുകനെ ചുംബിക്കുന്നത് കണ്ട പിതാവ് 16 കാരിയെ നാല് വര്‍ഷം കൂട്ടില്‍ പൂട്ടിയിട്ടു. ബ്രിട്ടനിലെ സ്വന്‍സിയില്‍ ജനിച്ചു വളര്‍ന്ന അമിനാ അല്‍ ജെഫ്രിയെയാണ് പിതാവ് പൂട്ടിയിട്ടത്.
ബ്രിട്ടനില്‍ ജനിച്ചു വളര്‍ന്ന അമിനാ 16 വയസ്സിലാണ് സൗദിയില്‍ എത്തിയത്. സൗദിയിലെ സംസ്‌കാരവുമായി ഒത്തുപോകാന്‍ അമിനയ്ക്ക് കഴിയുന്നിലായിരുന്നു.

പൂട്ടിയിട്ടത് നാലു വര്‍ഷം
മകള്‍ക്ക് വെസ്റ്റേണ്‍ കള്‍ച്ചറായതാണ് സൗദിക്കാരനായ പിതാവിന് തലവേദനയായത്. സ്വഭാവത്തില്‍ മാറ്റം വരുത്താനാണ് നാല് വര്‍ഷം പൂട്ടിയിട്ടത്.

വിവാഹം കഴിക്കുന്നതില്‍ നിന്നും വിലക്കി
പെണ്‍കുട്ടിയ്ക്ക് ഇഷ്ടമുള്ള വിവാഹം കഴിക്കുന്നതില്‍ നിന്നും പിതാവ് വിലക്കി.

കൂട്ടില്‍ നിന്നും രക്ഷപ്പെട്ടത്
നാല് വര്‍ഷത്തിന് ശേഷം പിതാവില്‍ നിന്നും രക്ഷപ്പെട്ട് പെണ്‍കുട്ടി എത്തിയത് കോടതിയില്‍ ആയിരുന്നു. താന്‍ സാധാരണക്കാരിയായ പെണ്‍കുട്ടിയാണെന്നും വീട്ടിലേക്ക് തിരിച്ച് പോയാല്‍ ഇഷ്ടപ്രകാരം ജീവിക്കാന്‍ അനുവദിക്കണം എന്നുമാണ് കോടിതിയില്‍ ആവശ്യപ്പെട്ടത്.
തീരുമാനം കോടതിയില്‍
രണ്ടു രാജ്യത്തും പൗരത്വമുള്ളതിനാല്‍ എന്തു തീരുമാനം എടുക്കണം എന്ന് കോടതിയ്ക്കും വ്യക്തമല്ല. കേസിലെ വാദം വ്യാഴ്യാഴ്ച അവസാനിക്കും.












Click it and Unblock the Notifications