പൊലീസുകാരികള്‍ തമ്മില്‍ തല്ലി,ഒരാള്‍ മരിച്ചു

ഡ്യൂട്ടിയ്‌ക്കെത്തിയ പൊലീസുകാരി സ്റ്റേഷനില്‍ എത്തി അല്‍പ്പ സമയത്തിനുള്ളില്‍ തന്നെ വഴക്ക് ആരംഭിച്ചു. വാക്കേറ്റത്തിനിടെ ഒരു പൊലീസുകാരി മറ്റേ പലീസുകാരിയെ തല്ലി. ഇവര്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല.
മര്‍ദ്ദനമേറ്റല്ല മരണമെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. തളര്‍ച്ചയും, രക്തസമ്മര്‍ദ്ദം ക്രമാധീതമായി ഉയര്‍ന്നതുമാണ് മരണ കാരണമെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ തന്നെ കസ്റ്റഡിയിലുള്ള പൊലീസുകാരിയ്‌ക്കെതിരെ കൊലപാകതത്തിന് കേസെടുക്കാന്‍ സാധ്യതയുണ്ടാകില്ല. അറബ് ദിനപത്രമായ മക്കയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പൊലീസുകാരികള്‍ എന്തിനാണ് വഴക്കിട്ടതെന്ന് പത്രത്തില്‍ പറയുന്നില്ല.












Click it and Unblock the Notifications