സൗദിയില്‍ ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ വിദേശ നിക്ഷേപം സ്വീകരിക്കും
സൗദി: രാജ്യത്ത് വിദേശ നിക്ഷേപം കൂടുതല്‍ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ നൂറു ശതമാനം വിദേശ നിക്ഷേപം സ്വീകരിക്കാന്‍ സൗദി അറേബ്യന്‍ ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി തീരുമാനിച്ചു.
വിദ്യാഭ്യാസ മേഖലയില്‍ പ്രാഥമിക വിദ്യാലയം ഉള്‍പ്പെടെ ആരംഭിക്കുവാനുള്ള അനുമതിയാണ് വകുപ്പ് നല്‍കുന്നതെന്ന് അതോറിറ്റി ഗവര്‍ണ്ണര്‍ ഇബ്രാഹിം അല്‍ ഉമര്‍ വ്യക്തമാക്കി അഞ്ച് വര്‍ഷത്തിനുള്ളില്‍ ആരോഗ്യ മേഖലയില്‍ മാത്രം 180 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം എത്തിക്കുവാനാണ് അതോറിറ്റി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

എണ്ണവില ഇടിവ് രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയില്‍ ഉണ്ടാക്കിയ പ്രതിസന്ധി മറികടക്കാനാണ് പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. നിലവില്‍ സ്വദേശി വ്യവസായികളുമായി കൈകോര്‍ത്ത് മാത്രമെ ഈ മേഖലകളില്‍ നിക്ഷേപം അനുവധിക്കുകയുള്ളൂ. തിരഞ്ഞെടുക്കപ്പെട്ട മേഖലകളില്‍ നേരിട്ട് നിക്ഷേപം വിദേശികള്‍ക്ക് നടത്താന്‍ അതോറിറ്റി അനുമതി നല്‍കുന്നുണ്ട്.












Click it and Unblock the Notifications