കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറിന്റെ ആവശ്യം തള്ളി സൗദി അറേബ്യ; ഇനി ഒന്നും നടക്കില്ല!! അമീറിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി

ഖത്തര്‍ മറ്റു രാജ്യങ്ങള്‍ മുന്നോട്ട് വച്ച നിബന്ധനകള്‍ അംഗീകരിച്ച് മുന്നോട്ട് വരണം.

  • By Ashif
Google Oneindia Malayalam News

റിയാദ്: ഖത്തര്‍ അമീര്‍ ശൈഖ് തമീം ഹമദ് ബിന്‍ അല്‍ഥാനിയുടെ നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കി സൗദി അറേബ്യ. ഖത്തര്‍ അമീറിന്റെ നിര്‍ദേശം സൗദി അറേബ്യ തള്ളി. ഖത്തറിനെ ഒരു കാരണവശാലം ഒപ്പം ചേര്‍ക്കില്ലെന്ന് വ്യക്തമാക്കുകയാണ് സൗദി. ജിസിസി എന്ന സംഘടിത രൂപം ഇവിടെയുള്ളപ്പോള്‍ പുതിയ ഒരു നീക്കവും ആവശ്യമില്ലെന്ന് സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. ഖത്തര്‍ അമീര്‍ പശ്ചിമേഷ്യക്ക് പുതിയ സുരക്ഷാ ഉടമ്പടി ഉണ്ടാക്കണമെന്ന് കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ പ്രതികരണം ചോദിച്ചപ്പോഴാണ് സൗദി അറേബ്യന്‍ മന്ത്രിയുടെ മറുപടി. കൂടെ അദ്ദേഹം പറഞ്ഞ കാരണങ്ങള്‍ പ്രധാനമാണ്...

പ്രതിസന്ധിയിലൂടെ

പ്രതിസന്ധിയിലൂടെ

പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും ഇക്കാര്യത്തില്‍ നിന്ന് മോചിതമാകണമെന്നുമായിരുന്നു ഖത്തര്‍ അമീര്‍ കഴിഞ്ഞദിവസം മ്യൂണിക്കില്‍ സംസാരിക്കുമ്പോള്‍ വ്യക്തമാക്കിയത്. അതിന് പരിഹാരവും അദ്ദേഹം നിര്‍ദേശിച്ചു.

സുരക്ഷാ കരാര്‍

സുരക്ഷാ കരാര്‍

യൂറോപ്യന്‍ യൂണിയന്‍ മാതൃകയില്‍ പശ്ചിമേഷ്യയില്‍ ഒരു സുരക്ഷാ കരാര്‍ നിലവില്‍ വരേണ്ടത് ആവശ്യമാണെന്നായിരുന്നു ഖത്തര്‍ അമീര്‍ പറഞ്ഞത്. സംഘടിത ശക്തിയായി ഗള്‍ഫ് രാജ്യങ്ങള്‍ നിലനില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങളുടെ ചോദ്യം

മാധ്യമങ്ങളുടെ ചോദ്യം

സംഘടിത മേഖലയായി ഗള്‍ഫ് രാജ്യങ്ങള്‍ നിലനില്‍ക്കണമെങ്കില്‍ ശക്തമായ സുരക്ഷാ ഉടമ്പടി ആവശ്യമാണെന്നായിരുന്നു ഖത്തര്‍ അമീറിന്റെ നിര്‍ദേശം. ഇക്കാര്യത്തിലുള്ള പ്രതികരണമാണ് സൗദി മന്ത്രിയോട് മാധ്യമങ്ങള്‍ ചോദിച്ചത്.

ഒരിക്കലും അംഗീകരിക്കില്ല

ഒരിക്കലും അംഗീകരിക്കില്ല

ഖത്തറിന്റെ നിര്‍ദേശം ഒരിക്കലും അംഗീകരിക്കില്ലെന്ന് സൗദി വിദേശകാര്യമന്ത്രി അബ്ദുല്‍ ജുബൈല്‍ പറഞ്ഞു. അത്തരമൊരു കരാറിന്റെ ആവശ്യം ഇപ്പോഴില്ല. പിന്നെ എന്തിനാണ് ഉടമ്പടി എന്നായിരുന്നു മന്ത്രിയുടെ മറുചോദ്യം.

ഭിന്നതയും മാറ്റിവയ്ക്കണം

ഭിന്നതയും മാറ്റിവയ്ക്കണം

ഗള്‍ഫ് രാജ്യങ്ങള്‍ കടുത്ത ഭിന്നതയിലൂടെയാണ് കടന്നുപോകുന്നത്. എല്ലാ ഭിന്നതയും മാറ്റിവയ്ക്കണം. അല്ലെങ്കില്‍, ഭിന്നത നിലനില്‍ക്കുമ്പോള്‍ തന്നെ ശക്തമായ സുരക്ഷാ ഉടമ്പടി ആവശ്യമാണ്- ഇതായിരുന്നു ഖത്തര്‍ അമീറിന്റെ നിലപാട്.

ഒറ്റ നാണയം, സൈന്യം

ഒറ്റ നാണയം, സൈന്യം

യൂറോപ്യന്‍ രാജ്യങ്ങളുടെ മാതൃകയാണ് ഖത്തര്‍ അമീര്‍ മുന്നോട്ട് വച്ചത്. യൂറോപ്പില്‍ ഒറ്റ നാണയം, ശക്തമായ സംഘടിത സൈനിക ശക്തി എന്നിവയെല്ലാമുണ്ട്. സമാനമായ സാഹചര്യം ഗള്‍ഫില്‍ വേണമെന്നാണ് ഖത്തര്‍ അമീര്‍ പറയുന്നത്.

ജിസിസി മതി

ജിസിസി മതി

എന്നാല്‍ അതിന്റെ ആവശ്യമില്ലെന്ന് സൗദി വിദേശകാര്യ മന്ത്രി വ്യക്തമാക്കി. നിലവില്‍ ശക്തമായ സംഘടിത രൂപമായി ജിസിസി ഉണ്ട്. അതിനെ മറികടക്കുന്ന ഒരു ഉടമ്പടിയും ഇപ്പോള്‍ ഗള്‍ഫ് മേഖലയ്ക്ക്് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

36 വര്‍ഷം

36 വര്‍ഷം

36 വര്‍ഷമായി വളരെ വിജയകരമായി മുന്നോട്ട് പോകുന്ന സംഘമാണ് ജിസിസി. 1981ല്‍ രൂപീകരിച്ച ഈ സംഘത്തിന്റെ പ്രവര്‍ത്തനത്തിന് യാതൊരു തടസവും നേരിട്ടിട്ടില്ല. പിന്നെ വേറെ ഒരു ഉടമ്പടി എന്തിനാണ്- സൗദി മന്ത്രി ചോദിക്കുന്നു.

സാഹചര്യം ഇങ്ങനെ

സാഹചര്യം ഇങ്ങനെ

ജിസിസിയിലെ ഏറ്റവും ചെറിയ രാജ്യമാണ് ഖത്തര്‍. ഖത്തര്‍ ഭീകരരെ സഹായിക്കുന്നുവെന്ന് ആരോപിച്ച് സൗദി സഖ്യരാജ്യങ്ങള്‍ ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഭിന്നതകള്‍ മാറ്റിവയ്ക്കണമെന്ന് ഖത്തര്‍ അമീര്‍ ആവശ്യപ്പെട്ടത്.

ശ്രമങ്ങള്‍ വിഫലം

ശ്രമങ്ങള്‍ വിഫലം

പ്രതിസന്ധി പരിഹരിക്കാന്‍ അമേരിക്കയും കുവൈത്തും തുര്‍ക്കിയുമെല്ലാം ശ്രമിച്ചിരുന്നു. സൗദിയിലെയും യുഎഇയിലേയും ഖത്തറിലെയും നേതാക്കളെ കണ്ട് ഇവര്‍ ചര്‍ച്ചയും നടത്തി. പക്ഷേ, ഇപ്പോഴും കലുഷിതമായ അന്തരീക്ഷമാണ് ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍.

അനാവശ്യ ചര്‍ച്ച

അനാവശ്യ ചര്‍ച്ച

ഖത്തര്‍ ശരിയായ കാര്യങ്ങള്‍ ചെയ്യുകയാണ് ആദ്യം വേണ്ടതെന്ന് സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു. അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കണം. ഭീകരവാദത്തെ പിന്തുണയ്ക്കുന്നത് ഒഴിവാക്കണം- മന്ത്രി പറഞ്ഞു.

സുരക്ഷ വര്‍ധിക്കാന്‍

സുരക്ഷ വര്‍ധിക്കാന്‍

ഖത്തര്‍ മറ്റു രാജ്യങ്ങള്‍ മുന്നോട്ട് വച്ച നിബന്ധനകള്‍ അംഗീകരിച്ച് മുന്നോട്ട് വരണം. അപ്പോള്‍ മേഖലയില്‍ സുരക്ഷ വര്‍ധിക്കും. അല്ലാതെ പുതിയ സുരക്ഷാ ഉടമ്പടി ആവശ്യമില്ലെന്നും സൗദി വിദേശകാര്യ മന്ത്രി അബ്ദുല്‍ ജുബൈര്‍ വ്യക്തമാക്കി.

ഖത്തര്‍ രാജകുടുംബാംഗം യുഎഇയില്‍; അബുദാബി കൊട്ടാരത്തില്‍ തിരക്കിട്ട ചര്‍ച്ച!!ഖത്തര്‍ രാജകുടുംബാംഗം യുഎഇയില്‍; അബുദാബി കൊട്ടാരത്തില്‍ തിരക്കിട്ട ചര്‍ച്ച!!

നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; അഡാറ് ലവ് നടി പരാതി നല്‍കി, നല്ല തല്ല് കിട്ടുമെന്ന് മുന്നറിയിപ്പ്നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; അഡാറ് ലവ് നടി പരാതി നല്‍കി, നല്ല തല്ല് കിട്ടുമെന്ന് മുന്നറിയിപ്പ്

കണ്ണൂരില്‍ ആരാച്ചാരുടെ ചായ സല്‍ക്കാരം; കോമാളികളാകരുത്!! കൊലക്കത്തി താഴെയിടൂ, ബിസ്‌ക്കറ്റ് പിന്നെകണ്ണൂരില്‍ ആരാച്ചാരുടെ ചായ സല്‍ക്കാരം; കോമാളികളാകരുത്!! കൊലക്കത്തി താഴെയിടൂ, ബിസ്‌ക്കറ്റ് പിന്നെ

English summary
Saudi foreign minister rejects Qatari proposal of EU-style security pact
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X