Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാന്‍ ലോകത്തിന് ഭീഷണി; ശക്തമായ തെളിവുകളുമായി സൗദി!!!

സൗദി: ലോകത്ത് പല സ്ഥലങ്ങളിലും നടക്കുന്ന നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറാന്റെ ശക്തമായ പിന്തുണയുണ്ടെന്ന് സൗദി വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ഇത്തരം സംഭവങ്ങളില്‍ ഇറാന്‍ നടത്തിയ ഇടപെടലുകളുടെ കൂടുതല്‍ തെളിവുകളും മന്ത്രാലയം പുറത്തുവിട്ടു. ഏതാണ്ട് 15 രാജ്യങ്ങളില്‍ ഇറാന്‍ പിന്തുണയോട് ഭീകരവാദികള്‍ അക്രമം അഴിച്ചുവിട്ടിട്ടുണ്ട്.

ഇറാന്‍ ആത്മീയ നേതാവ് ഖുമൈനിയുടെ ഒസ്യത്തും ഇറാന്‍ ഭരണഘടനയുടെ ആമുഖവും മറ്റ് രാജ്യങ്ങളില്‍ ആക്രമണം അഴിച്ചുവിടാന്‍ പ്രേരിപ്പിക്കുന്നതാണെന്നും സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. 1986 ല്‍ തീര്‍ഥാടകര്‍ കലാപം അഴിച്ചുവിട്ടതടക്കമുള്ള നടപടികളില്‍ ഇറാന്‍ ഭരണകൂടത്തിന്റെ ശക്തമായ പിന്തുണയോട് കൂടിയാണെന്നും, എണ്ണ വ്യവസായ കോപ്ലക്‌സ് അക്രമിച്ചതിലും, ജുബൈല്‍ സ്വദഫ് കമ്പനിയിലെ അക്രമത്തിനു പിന്നിലും ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്ള അല്‍ ഹിജാസാണെന്നും സൗദി ആരോപിക്കുന്നു.

saudiarabia

നിരന്തരം ഇറാന്‍ ഹജ്ജ് തീര്‍ഥാടകര്‍ വഴി രാജ്യത്ത് സ്‌ഫോടക വസ്തുക്കള്‍ എത്തിക്കാന്‍ ശ്രമിക്കുന്നു. പല രാജ്യത്തുമുള്ള നയതന്ത്ര കാര്യാലയങ്ങള്‍ അക്രമിക്കുന്നതിലും ഇറാഖിലും ലബനോനിലും സിറിയയിലും യമനിലും സായുധ സംഘങ്ങള്‍ക്ക് രൂപം നല്‍കിയത് ഇറാനാണെന്നും സൗദി വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. അടിച്ചമര്‍ത്തപ്പെട്ടവരെ സഹായിക്കാന്‍ എന്ന വ്യാജേന ഇറാന്‍ മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയാണെന്നും ഇത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും സൗദി വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+