സൗദി: തൊണ്ടയില്‍ മോതിരം കുടുങ്ങി 3 വയസുകാരി മരിച്ചു
റിയാദ്: മോതിരം വിഴുങ്ങിയതിനെത്തുടര്‍ന്ന് സൗദി പെണ്‍കുട്ടി മരിച്ചു. മൂന്ന് വയസുകാരിയായ പെണ്‍കുട്ടിയാണ് മോതിരം കണ്ഠനാളത്തില്‍ കുടുങ്ങി മരിച്ചത്. കൃത്യസമയത്ത് മോതിരം പുറത്തെടുക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയാത്തതാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയത്.
വീട്ടില്‍ വച്ച് കളിയ്ക്കുന്നതിനിടെ കുട്ടി മോതിരം വിഴുങ്ങുകയായിരുന്നു. അസ്വസ്ത പ്രകടിപ്പിച്ച കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍മാര്‍ പരിശ്രമിച്ചെങ്കിലും കുട്ടിയുടെ കണ്ഠനാളത്തില്‍ നിന്നും മോതിരം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ശ്വാസമെടുക്കാനാവാതെ കുഞ്ഞ് മരിയ്ക്കുകയായിരുന്നു.

കൃത്യസമയത്ത് കുഞ്ഞിനെ ചികിത്സിയ്‌യ്ക്കാതെ ഡോക്ടര്‍മാര്‍ അവഗണിയ്ക്കുകയായിരുന്നെന്ന് കുട്ടിയുടെ പിതാവ് ഹാദി ബിന്‍ ഹന്നാന്‍ ആരോപിയ്ക്കുന്നു. ഓകാസ് ദിനപത്രം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡോക്ടര്‍മാര്‍ ആത്മാര്‍ത്ഥത കാട്ടിയിരുന്നെങ്കില്‍ തന്റെ മകള്‍ മരിയ്ക്കില്ലായിരുന്നെന്നും അദ്ദേഹം പറയുന്നു.
മോതിരം പുറത്തെടുക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയാത്തതിനെപ്പറ്റി അന്വേഷണം നടത്തണമെന്നും കുറ്റക്കാരായ ഡോക്ടര്‍മാര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും കുട്ടിയുടെ പിതാവ് ആവശ്യപ്പെടുന്നു.ദക്ഷിണ സൗദിയിലെ നജ്രാനിലാണ് സംഭവമെന്നാണ് ഒകാസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.


Click it and Unblock the Notifications