ഒരു സെല്‍ഫി മതി ജീവിതം മാറി മറിയാന്‍!!
ജിദ്ദ : കഴിഞ്ഞ ദിവസം ജിദ്ദയിലെ ഒരു കുപ്പത്തൊട്ടിയില്‍ വേസ്റ്റുകള്‍ പെറുക്കുന്ന ഒരു ആഫ്രിക്കന്‍ പെണ്‍കുട്ടിയെ ഉള്‍പ്പെടുത്തി ഒരു സൗദി യുവാവ് എടുത്ത ഒരു സെല്‍ഫിയാണു ഇന്റര്‍നെറ്റില്‍ വിവാദമായത്. സൗദിയിലെ പ്രമുഖ ഫുട്‌ബോള്‍ ക്ലബായ ഇത്തിഹാദ് ഫുട്‌ബോള്‍ ടീമിന്റെ ജഴ്‌സി അണിഞ്ഞായിരുന്നു ആഫ്രിക്കന്‍ പെണ്‍കുട്ടി കുപ്പത്തൊട്ടിയില്‍ തന്റെ അന്നം തിരഞ്ഞു കൊണ്ടിരുന്നത്. താനെടുത്ത സെല്‍ഫി സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്ത യുവാവിനെതിരെ പ്രതിഷേധവുമായി ആയിരക്കണക്കിനു മനുഷ്യ സ്‌നേഹികളാണു പ്രതികരിച്ചത്.

മനുഷ്യത്തപരമല്ലാത്ത പ്രവൃത്തിയാണൂ യുവാവ് ചെയ്തതെന്നും തികച്ചും ക്രൂരമായ ഒരു പ്രവൃത്തിയായിപ്പോയി അതെന്നുമാണു കൂടുതല്‍ പേരും പ്രതികരിച്ചത്. പ്രതികരണങ്ങളിലൂടെ താന്‍ ചെയ്ത തെറ്റ് ബോധ്യമായ യുവാവ് പെണ്‍കുട്ടിയെ വീണ്ടും പോയി കാണുകയും മാപ്പപേക്ഷിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുകയും ചെയ്തു.

ചിത്രം കണ്ട പ്രമുഖ സൗദി കാര്‍ റാലി ഡ്രവര്‍ യസീദ് അല്‍ റാജ്ഹി പെണ്‍ കുട്ടിയോട് അനുകംബ തോന്നി 50000 സൗദി റിയാലാണു സംഭാവന നല്‍കിയത്. സമാനമായി നിരവധി പേര്‍ സംഭാവനകള്‍ നല്‍കി. കുവൈത്തില്‍ നിന്നുള്ള ഒരു ഇത്തിഹാദ് ക്ലബ് അനുഭാവി 5000 കുവൈത്തി ദീനാറും മറ്റൊരു വ്യാപാരി ആ പെണ്‍കുട്ടിയുടെ ശിഷ്ട ജീവിതത്തിനു വേണ്ട മുഴുവന്‍ ചിലവുകളും ഓഫര്‍ ചെയ്തിരിക്കുകയാണു.












Click it and Unblock the Notifications