Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസിയായ ഇന്ത്യന്‍ കാമുകനൊപ്പം ജീവിക്കാന്‍ കൊതിച്ച് സൗദി പെണ്‍കുട്ടി,ഒരു ഇന്ത്യന്‍ പ്രണയകഥ

റിയാദ്: സൗദി അറേബ്യയില്‍ നിന്നൊരു ഇന്ത്യന്‍ പ്രണയകഥ. 23കാരിയായ സൗദി യുവതിയാണ് കഥയിലെ നായിക. കഥയെന്ന് പറയാനാകില്ല ഒരു റൊമാന്റിക് സിനിമയെന്ന് വേണമെങ്കില്‍ പറയാം. റിയാദിലെ ഒരു ഷോപ്പിംഗ് മാളില്‍ ഡെലിവെറി ബോയ് ആയി ജോലിനോക്കുന്ന ഇന്ത്യക്കാരനുമായിട്ടാണ് യുവതി പ്രണയത്തിലായത്.

ഇയാള്‍ ജോലിചെയ്യുന്ന കടയില്‍ യുവതി എത്തിയത് മുതലാണ് പ്രണയം തുടങ്ങുന്നത്. ഏറെ നാളായി ഇവര്‍ പ്രണയത്തിലുമാണ്. വിവാഹത്തെപ്പറ്റി വീട്ടുകാര്‍ ആലോചന തുടങ്ങിയതോടെയാണ് പെണ്‍കുട്ടി തന്‍റെ പ്രണയം വീട്ടുകാരോട് പറഞ്ഞത്. ചില സിനിമകളിലെപ്പോലെ പെണ്‍കുട്ടിയുടെ പ്രണയത്തില്‍ വില്ലനായത് സ്വന്തം അച്ഛന്‍.

Romantic, Muslim, Couples

കാമുകനായ ഇന്ത്യക്കാരനെ എങ്ങനേയും സൗദിയില്‍ നിന്ന് തുരത്താനുള്ള ശ്രമം ഇയാള്‍ ആരംഭിച്ചു. ഇതിനായി യുവാവിന്റെ സ്‌പോണ്‍സറെ കാണുകയും ചെയ്തു. യുവാവിനെ നാട് കടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ നാടുകടത്താനുള്ള ശ്രമങ്ങളെല്ലാം പാഴായി. യുവതിയാകട്ടേ വിവാഹം കഴിയ്ക്കുന്നെങ്കില്‍ അത് കാമുകനായ ഇന്ത്യക്കാരനെ ആയിരിയ്ക്കും എന്ന ഉറച്ച തീരുമാനത്തിലാണ്.

തങ്ങളുടെ പാരമ്പര്യത്തിനും സംസ്‌ക്കാരത്തിനും വിദേശികളെ വിവാഹം കഴിയ്ക്കുന്നത് ചേര്‍ന്നതല്ലെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയുടെ പിതാവും ബന്ധുക്കളും വിവാഹത്തെ എതിര്‍ക്കുന്നത്. തന്റെ നിലപാടില്‍ നിന്നും അല്‍പ്പം പോലും പിന്നോട്ടില്ലെന്നാണ് പെണ്‍കുട്ടി പറയുന്നത്. എന്തായാലും ഇന്ത്യന്‍ പ്രണയകഥ ശുഭകരമായി പര്യവസാനിയ്ക്കുമോ എന്ന് കാത്തിരുന്നു കാണാം. സദ ദിനപത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+