കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സേവനങ്ങളില്‍ വീഴ്ച വരുത്തുന്ന ഉംറ സര്‍വ്വീസ് ഏജന്റുമാര്‍ക്കെതിരെ ശക്തമായ നടപടി

Google Oneindia Malayalam News

ജിദ്ദ: ഉംറ നിര്‍വഹിക്കാന്‍ രാജ്യത്തെത്തുന്ന വിദേശ തീര്‍ത്ഥാടകര്‍ വീസാ കാലാവധിക്ക് മുമ്പ് തന്നെ രാജ്യം വിടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ചുമതല അതാത് സര്‍വ്വീസ് ഏജന്റുമാര്‍ക്കാണെന്ന് സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു. തീര്‍ത്ഥാടകര്‍ വീസാ കലാവധിക്കു ശേഷവും രാജ്യത്ത് തങ്ങിയാല്‍ ബന്ധപ്പെട്ട സര്‍വ്വീസ് ഏജന്റുമാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

നിയമം ലംഘിക്കുന്ന കമ്പനികളെ കഴിഞ്ഞ വര്‍ഷം ചെയ്തതു പോലെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും. തങ്ങളുടെ തീര്‍ത്ഥാടകരുമായി ബന്ധപ്പെട്ട ഉത്തരവാധിത്വത്തില്‍ നിന്നും കമ്പനികള്‍ ഒഴിഞ്ഞു മാറുന്നതിനെതിരേയും മന്ത്രാലയം മുന്നറിയിപ്പു നല്‍കി.

jeddah-map

വഴി തെറ്റിയെത്തുന്ന തീര്‍ത്ഥാടകരെ അധിക്രതരില്‍ നിന്നും ഏറ്റുവാങ്ങാന്‍ പലരും കാലതാമസം വരുത്തുന്നത് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം കമ്പനികള്‍ക്കെതിരെയും ശിക്ഷാ നടപടികള്‍ ഉണ്ടാകും.

സേവനം നടത്തുന്ന കമ്പനി വാക്താക്കള്‍ക്ക് പുണ്യസ്ഥലങ്ങളിലെ റോഡുകളും വഴികളും അറിഞ്ഞിരിക്കണമെന്നും, സര്‍വ്വീസ് ഏജന്റിന്റെ വിവരങ്ങള്‍ അടങ്ങിയ കൈവള തീര്‍ത്ഥാടകര്‍ ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രാലയ അധിക്രതര്‍ ഓര്‍മിപ്പിച്ചു.

English summary
Saudi government to take strict action against faulty Umrah service agents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X