വി.ഐ.പി ഹജ്ജ് സര്‍വ്വീസ് നിര്‍ത്തലാക്കും
മക്ക: വി.ഐ.പി ഹജ്ജ് സര്‍വീസ് ഘട്ടം ഘട്ടമായി പൂര്‍ണ്ണമായും നിര്‍ത്തല്‍ ചെയ്യുമെന്നു ഹജ്ജ് മന്ത്രാലയം പ്രസ്താവിച്ചു. എല്ലാവര്‍ക്കും താങ്ങാന്‍ കഴിയുന്ന രീതിയില്‍ നിരക്ക് ഈടാക്കാനാണു നീക്കം.
നിലവില്‍ 15000 റിയാല്‍ വരെയാണു വി.ഐ.പി ഹജ്ജ് സര്‍വീസ് സ്ഥാപനങ്ങള്‍ ഈടാക്കുന്നത്.പണക്കാര്‍ക്ക് വി.ഐ.പി സര്‍വീസുകള്‍ ഒരുക്കുന്നതു തമ്പുകളില്‍ പാര്‍പ്പിക്കുന്ന തീര്‍ഥാടകരുടെ എണ്ണം കുറയാന്‍ കാരണമാകുന്നുണ്ട്. വി.ഐ.പി സര്‍വീസ് നിര്‍ത്തലാക്കിയാല്‍ കൂടുതല്‍ തീര്‍ഥാടകര്‍ക്കു സ്ഥല സൗകര്യം ലഭ്യമാകും.

ഈ വര്‍ഷത്തെ ചെലവു കുറഞ്ഞ ഹജ്ജ് പദ്ധതിക്കു 3000 റിയാല്‍ മുതല്‍ 5000 റിയാല്‍ വരെയാണു ചാര്‍ജ്. 50496 ആഭ്യന്തര തീര്‍ഥാടകര്‍ക്കു ഈ വര്‍ഷത്തെ ചെലവു കുറഞ്ഞ പദ്ധതിയിലൂടെ ഹജ്ജ് നിര്‍വ്വഹിക്കാം.












Click it and Unblock the Notifications