കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതായിരിക്കണം സര്‍ക്കാര്‍ ജനങ്ങളോട് തട്ടിക്കയറിയതിന് സൗദി ആരോഗ്യ മന്ത്രിയെ പുറത്താക്കി

Google Oneindia Malayalam News

റിയാദ് : സൗദി ആരോഗ്യ മന്ത്രി അഹമദ് അല്‍ കാത്തിബിനെ പദവിയില്‍ നിന്നു നീക്കിയതായി സല്‍മാന്‍ രാജാവ് ഉത്തരവിറക്കി. സഹ മന്ത്രിയായിരുന്ന മുഹമ്മദ് ബിന്‍ അബ്ദുല്‍ മലിക്ക് ബിന്‍ അബ്ദുല്ല ആലു ശൈഖിനെ താല്‍ക്കാലിക ചുമതല ഏല്‍പ്പിച്ചിട്ടുണ്ട്.

ദക്ഷിണ സൗദിയിലെ ആശുപത്രികളിലെ സേവന നിലവാരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന കാര്യത്തിലുണ്ടായ വീഴ്ചകളും , സുരക്ഷാ ഭടന്മാരോടും നാട്ടുകാരോടും തട്ടിക്കയറിയതുമാണു അഹ്മദ് അല്‍ കാത്തിബിന്റെ സ്ഥാനം തെറിക്കാന്‍ കാരണം.

muhammad-aalu-shaikh

ആരോഗ്യ മന്ത്രാലയ സേവനങ്ങളിലെ പോരായ്മകളെ കുറിച്ച് പരാതി പറയാന്‍ എത്തിയവരെ സ്വീകരിക്കുന്നതിനു മന്ത്രി വിസമ്മതിച്ചതും ആരോഗ്യ മന്ത്രിയുടെ പ്രവര്‍ത്തന നിലവാരം പദവിക്ക് നിരക്കുന്നതല്ലെന്ന റിപ്പോര്‍ട്ടുകളും കടുത്ത വിമര്‍ശനത്തിനിടയാക്കിയിരുന്നു. സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ആരോഗ്യ മന്ത്രിക്കെതിരില്‍ ശക്തമായ പ്രചാരണങ്ങളാണുണ്ടായിരുന്നത്. 55 ദിവസം മാത്രമാണു അഹ്മദ് അല്‍ കാത്തിബ് മന്ത്രി സ്ഥാനത്ത് തുടര്‍ന്നത്.

അഹമദ് അല്‍ കാത്തിബിനെ മന്ത്രി സ്ഥാനത്തിനു നിന്നു നീക്കം ചെയ്തതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കൊണ്ട് സോഷ്യല്‍ മീഡിയയില്‍ നിരവധി കമന്റുകളാണു വന്നു കൊണ്ടിരിക്കുന്നത് . ഉത്തരവാദിത്വത്തോടെ കൃത്യ നിര്‍വഹണം നടത്താത്തവര്‍ക്കും പൗരന്മാരെ അവഗണിക്കുന്നവര്‍ക്കുമുള്ള താക്കീതാണിതെന്നാണു ജനങ്ങളുടെ വിലയിരുത്തല്‍.

English summary
Saudi Arabia's health minister has been sacked by King Salman, AFP has reported. Ahmed al-Khatib was relieved of his duties and Minister of State Mohammed al-Sheikh has been appointed as acting health minister, the Saudi Press Agency said in a statement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X