സൗദി, രോഗിയുടെ കിഡ്‌നി തട്ടിയെടുത്തതായി പരാതി
ജിദ്ദ: ഷോക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാളുടെ വൃക്കയും സ്പ്ലീനും ആശുപത്രി അധികൃതര്‍ അടിച്ചു മാറ്റിയെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്ത്. ഗാസി അല്‍ ഒതെയ്ബിയാണ് പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്.
രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവം. ചികിത്സയ്ക്കിടെ ഇയാളെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കായിരുന്നു. ചികിത്സയുടെ ഭാഗമായിട്ടായിരുന്നു ഇതെന്നാണ് ധരിച്ചത്.

അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ഇതേ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയപ്പോഴാണ് കള്ളി വെളിച്ചത്തായത്. ചികിത്സിച്ച ഡോക്ടറാണ് ഒരു കിഡ്‌നിയും സ്പ്ലീനുമില്ലെന്ന് ബന്ധുക്കളെ അറിയിച്ചത്. നേരത്തെ ചികിത്സിച്ച ഡോക്ടര്‍മാരല്ലാത്തതിനാല്‍ അവര്‍ ഇക്കാര്യം തുറന്നു പറയുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സംഗതി സത്യമാണെന്ന് തെളിഞ്ഞു. അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ആശുപത്രി അധികൃതരും അവരുടെതായ രീതിയില്‍ അന്വേഷണം തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications