സൗദിയില്‍ ബിനാമി ഇടപാടില്‍ ഇന്ത്യക്കാരന്‍ കുടുങ്ങി!!!
സൗദി: രാജ്യത്ത് ശക്തമായ പരിശോധന നടക്കുന്നതിനിടയിലും പല വ്യാപാര സ്ഥാപനങ്ങളും അനധിക്രതമായി പണമിടപാടുകള്‍ നടത്തുന്നതായി സൗദി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ നടത്തിയ പരിശോധനയില്‍ അനധിക്രതമായി ഇന്ത്യക്കാരനായ വ്യക്തിയുടെ അക്കൗണ്ടില്‍ എത്തിയ പണത്തിനെ കുറിച്ച് മന്ത്രാലയം അന്യേഷണം നടത്തുകയായിരുന്നു.
അന്യേഷണത്തില്‍ ഇയാള്‍ ബിനാമി ഇടപാട് നടത്തുകയായിരുന്നുവെന്നും സ്വദേശിയുടെ സഹായത്താല്‍ പല വിദേശ കമ്പനികളിലും ഉല്‍പന്നങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കി രാജ്യത്ത് എത്തിച്ച് ഇയാള്‍ വ്യാപാരം നടത്തുന്നതായും കണ്ടെത്തുകയായിരുന്നു.

രണ്ട് ലക്ഷം റിയാല്‍ പിഴയും നാടുകടത്തലും പിന്നീട് വ്യാപാര ആവശ്യങ്ങള്‍ക്കായി സൗദിയില്‍ പ്രവേശിക്കുന്നത് നിരോധിച്ചുമാണ് മന്ത്രാലയം ഇയാള്‍ക്കുള്ള ശിക്ഷ നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications