കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതുജനങ്ങള്‍ക്ക് സൗദി ഭരണസിരാകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം

Google Oneindia Malayalam News

സൗദി: സൗദിയുടെ 85ാം ദേശീയദിനവും ബലി പെരുന്നാള്‍ ആഘോഷദിനങ്ങളും ഒന്നിച്ചുവന്ന സാഹചര്യത്തില്‍ വിത്യസ്തമായ പൊതുജനസമ്പര്‍ക്ക പരിപാടികളാണ് റിയാദ് നഗരസഭ ഒരുക്കിയിട്ടുള്ളത്.

സല്‍മാന്‍ രാജാവിന്റെ അല്‍ഹുകും കൊട്ടാരത്തിലെ ഓഫിസ്, റിയാദ് ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്‍ദര്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ ഓഫിസ് എന്നിവ ചുറ്റിനടന്ന് കാണുന്നതിന് പുറമെ രാഷ്ട്രസ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവ് ഉപയോഗിച്ചിരുന്ന വസ്തുക്കളുടെ അപൂര്‍വശേഖരവും കൊട്ടാരത്തില്‍ സന്ദര്‍ശകര്‍ക്ക് കാണാനാവും. ആദ്യ പെരുന്നാള്‍ ദിവസം മൂന്ന് സമയങ്ങളിലായി സന്ദര്‍ശകര്‍ക്ക് പ്രവേശമുണ്ടായിരിക്കും.

qasralhukm

ദുല്‍ ഹജ്ജ് പത്ത് മുതല്‍ പന്ത്രണ്ട് വരെ വൈകീട്ട് നാല്, ആറ്, എട്ട് എന്നീ സമയങ്ങളില്‍ രണ്ട് മണിക്കൂര്‍ നീണ്ട സന്ദര്‍ശനമാണ് അനുവദിക്കുക. സൗദി ടൂറിസം വകുപ്പിന്റെ കീഴില്‍ റിയാദ് ഉള്‍പ്പെടെയുള്ള 13 മേഖലയിലും ആഘോഷ പരിപാടികള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്. www.qasralhukm.com എന്ന വെബ്‌സൈറ്റ് മുഖേന പേര്, മൊബൈല്‍ നമ്പര്‍, ഇമെയില്‍ അഡ്രസ് എന്നിവ നല്‍കി റജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഇമെയിലില്‍ ഉടന്‍ മറുപടി ലഭിക്കും. ഇതേ ഇമെയില്‍ കൊട്ടാര കവാടത്തില്‍ കാണിച്ചാണ് അനുമതി കരസ്ഥമാക്കേണ്ടത്.

English summary
Saudi International day and Bakrid: People allowed to visit Saudi king's Palace and surroundings
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X