ഇനി ഗതാഗത നിയമം ലംഘിക്കേണ്ട, സൗദി പുതിയ സംവിധാനം ഏര്‍പ്പെടുത്തി, കുരുക്കഴിക്കാന്‍ ബുദ്ധിമുട്ടും..
റിയാദ്: അറബ് രാജ്യമായ സൗദിയില്‍ ഗതാഗത നിയമം ലംഘിക്കാന്‍ കഴിയില്ല. അധികൃതരുടെ കണ്ണുവെട്ടിച്ച് നിയമ ലംഘിക്കുന്നത് തടയാന്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ഇനി എളുപ്പം കണ്ടുപിടിക്കാമെന്ന് ചുരുക്കം. പൊതു ജനപങ്കാളിത്ത സഹകരണത്തോടെയാണ് പുതിയ പദ്ധതി ആവിഷ്‌കരിക്കാന്‍ ഗതാഗത വകുപ്പ് ഉദ്ദേശിക്കുന്നത്.
നിയമ ലംഘനം കണ്ടു പിടിക്കാന്‍ നൂതന സാങ്കേതിക സംവിധാനം ഏര്‍പ്പെടുത്തുമെന്ന് പൊതു സുരക്ഷാ വിഭാഗം മേധാവി ഉസ്മാന്‍ ബിന്നാസര്‍ അലി മഹറദ് വ്യക്തമാക്കി. നിയമ ലംഘനങ്ങല്‍ നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ഓണ്‍ലൈന്‍ വഴി ട്രാഫിക് വിഭാഗത്തിന് പൊതുജനങ്ങള്‍ക്ക് അയക്കാം.

ഇതേ സമയം ഗതാഗത നിയമം ലംഘിക്കുന്നതിന്റെ ചിത്രങ്ങള്‍ പൊതുജനങ്ങള്‍ അയച്ചു തന്നതിന്റെ അടിസ്ഥാനത്തില്‍ നിയമ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
ഒട്ടേറെ തവണ ബോധവല്‍ക്കരണം നടത്തിയിട്ടും വാഹനാപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ഇത്തരം നടപടികളെടുക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കി. വാഹനാപകടത്തില്‍ മാത്രം വര്‍ഷത്തില്‍ ശരാശരി 7000 പേര്‍ മരണപ്പെടുകയും 39,000 പേര്‍ക്ക പരിക്കേല്‍ക്കുകയും ചെയ്തു.












Click it and Unblock the Notifications