സൗദി: ഹജ്ജ് കരാറില്‍ ഇറാനും ഒപ്പുവെയ്ക്കും! മുന്നൊരുക്കത്തിന് ഇറാന് ക്ഷണം
സൗദി ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെതാണ് ക്ഷണം
റിയാദ്: അടുത്ത വര്‍ഷത്തെ ഹജ്ജിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനുള്ള ഏകീകരിയ്ക്കുന്നതിനുമായി ഇറാന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ ക്ഷണം. സൗദിയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ പേരില്‍ ഇറാന്‍ പൗരന്മാര്‍ക്ക് ഹജ്ജ് നിര്‍വ്വഹിയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല ,
ഇതിന് പിന്നാലെയാണ് സൗദി ഇറാനെ ക്ഷണിച്ചിട്ടുള്ളത്.
മുസ്ലിം രാഷ്ട്രങ്ങളിലെ ന്യൂനപക്ഷ രാഷ്ട്രങ്ങളിലെ ഹജ്ജ് മിഷന്‍ മേധാവികളുമായും വെള്ളിയാഴ്ച ഹജ്ജ് മന്ത്രാലയത്തില്‍ വച്ച് കൂടിക്കാഴ്ച നടന്നു. പത്ത് ലക്ഷത്തിലധികം പേരാണ് ഈ വര്‍ഷം സൗദിയിലെത്തി ഹജ്ജ് നിര്‍വ്വഹിച്ചത്.

ഇറാനെയും
2017ലെ ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കായി 80ലധികം രാജ്യങ്ങള്‍ക്കൊപ്പം ഇറാനെയും ഹജ്ജിന്റെ ഒരുക്കങ്ങള്‍ക്ക് വേണ്ടി സൗദി തീര്‍ത്ഥാടന വകുപ്പ് മന്ത്രി മുഹമ്മദ് ബെന്റിന്‍ ക്ഷണിച്ചതായി ഹയാത്ത് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

തീര്‍ത്ഥാടകര്‍ക്ക്
സൗദി ഹജ്ജ് മന്ത്രാലയം വിളിച്ചുചേര്‍ത്തിട്ടുള്ള കൂടിക്കാഴ്ചകള്‍ സല്‍മാന്‍ രാജാവിന്റെ പ്രത്യേക ഉത്തരവ് പ്രകാരമാണെന്നും ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്ന് വിശുദ്ധ ഭൂമി ലക്ഷ്യമാക്കിയെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പ്രയാസമില്ലാതെയും സമാധാനത്തോടെയും ഹജ്ജ് നിര്‍വ്വഹിക്കുന്നതിനായാണ് ഈ നീക്കമെന്നും ഹജ്ജ് ഉംറ മന്ത്രി ഡോ. മുഹമ്മദ് ബെന്‍തിന്‍ വ്യക്തമാക്കി.

ഹജ്ജ് പ്രതിനിധി
കഴിഞ്ഞ വര്‍ഷം പല തവണ ഇറാന്‍ ഹജ്ജ് പ്രതിനിധികളുമായി സൗദി ഹജ്ജ്- ഉംറ മന്ത്രാലയം ചര്‍ച്ച ചെയ്തുവെങ്കിലും ഇറാന്റെ കടുംപിടുത്തത്തെ തുടര്‍ന്ന് കരാറില്‍ ഒപ്പുവെയ്ക്കാതെ മടങ്ങുകയായിരുന്നു.

പ്രശ്‌നങ്ങളുടെ തുടക്കം
2015ലെ ഹജ്ജ് തീര്‍ത്ഥാടനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലു പെട്ട് നിരവധി പേര്‍ മരിച്ചതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് 2016ല്‍ നിന്ന് നേരിട്ട് ആരും ഹജ്ജ് തീര്‍ത്ഥാടനത്തിനെത്തിയിരുന്നില്ല. മക്കയ്ക്ക് പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് 464 പേര്‍ മരിച്ചതായാണ് ഇറാന്‍ പറയുന്നത്.

സൗദി അറേബ്യയും
പ്രാദേശിക തലത്തിലുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് ഷിയാ ഭൂരിപക്ഷമുള്ള ഇറാനും സുന്നി ഭൂരിപക്ഷമുള്ള സൗദി അറേബ്യയും തമ്മില്‍ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സിറിയ, യെമന്‍ വിഷയങ്ങളിലുള്ള ഇരു രാഷ്ട്രങ്ങളുടേയും നിലപാടും സംഘര്‍ഷങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.

സൗദി ഇറാനുമായി
രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് ഷിയാ പുരോഹിതന്‍ ഷെയ്ക്ക് നിമിര്‍ അല്‍ നിമിറിന്റെ വധശിക്ഷ സൗദി നടപ്പിലാക്കിയതിനെ തുടര്‍ന്ന് ഇറാനിലെ സൗദി എംബസിയും കോണ്‍സുലേറ്റും ഇറാന്‍ അഗ്നിക്കിരയാക്കിയിരുന്നു. ജനുവരിയില്‍ നടന്ന ഈ സംഭവത്തിന് ശേഷം സൗദി ഇറാനുമായുള്ള എല്ലാ ബന്ധങ്ങളും അറുത്തുമാറ്റിയിരുന്നു.












Click it and Unblock the Notifications