ഭാര്യയെ തല്ലിയ യുവാവിന് ചാട്ടയടിയും തടവും

യുവാവും ഭാര്യയും തമ്മിലുള്ള നിസാര വഴക്കാണ് ഒടുവില്‍ ചാട്ടയടിയില്‍ വരെ എത്തുന്നത്. ദന്പതിമാര്‍ വഴക്കിട്ടതിനെത്തുടര്‍ന്ന് ഭര്‍ത്താവ് ഒരു കേബിള്‍ കൊണ്ട് ഭാര്യയെ തല്ലി. കാര്യം നിസാരമായിരുന്നെങ്കിലും മര്‍ദ്ദനം അതിരു കടന്നെന്ന് പറഞ്ഞാല്‍ മതിയല്ലോ.
ഭര്‍ത്താവില്‍ നിന്ന് പൊതിരെ തല്ല് കിട്ടിയ ഭാര്യ ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തി. വൈദ്യ പരിശോധനയില്‍ സ്ത്രീയുടെ ശരീരത്തിലുടനീളം മര്‍ദ്ദനത്തിന്റെ പാടുകള്‍ കാണപ്പെട്ടു. തുടര്‍ന്നാണ് സൗദി കോടതി ഭാര്യയെ തല്ലിയ ഭര്‍ത്താവിന് ചാട്ടയടി ശിക്ഷയായി വിധിച്ചത്. 50 ചാട്ടയടിയ്ക്കാണ് കോടതി ഉത്തരവിട്ടത്. ഇതിന് പുറമെ ഒരു മാസത്തെ ജയില്‍ ശിക്ഷയും അനുഭവിയ്ക്കണം.












Click it and Unblock the Notifications