ഭാര്യയെ കൊന്ന ശേഷം നാല് പേരെ ആക്രമിച്ചു

വഴിയാത്രക്കാരെ ഒരു യുവാവ് കത്തികൊണ്ട് ആക്രമിയ്ക്കുന്നു എന്ന ഫോണ്‍ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് സംഭവ സ്ഥലത്ത് എത്തുന്നത്. പൊലീസെത്തി യുവാവിനെ പിന്തിപ്പിച്ച ശേഷമാണ് പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിയ്ക്കാന്‍ കഴിഞ്ഞത്.
തുടര്‍ന്ന് യുവാവിന്റെ വീട്ടില്‍ പരിശോധന നടത്തുമ്പോഴാണ് കഴുത്തറുത്ത നിലയില്‍ ഭാര്യയുടെ മൃതദേഹം കണ്ടെത്തുന്നത്. ഒരു സൗദി പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
മതപണ്ഡിതനെ മകന്‍ കുത്തിക്കൊന്നു
റിയാദില്‍ നടന്ന മറ്റൊരു സംഭവത്തില്‍ മകന്‍ മതപണ്ഡിതനായ അച്ഛനെ കുത്തി കൊന്നു. 70 വയസ്സുള്ള മതപണ്ഡിതനാണ് കൊല്ലപ്പെടുന്നത്. പ്രതിയുടെ പ്രായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കൊലപാതകത്തിന്റെ കാരണവും വ്യക്തമല്ല.












Click it and Unblock the Notifications