സൗദി സൈനികര്‍ക്ക് രാജാവിന്റെ വക സമ്മാനം!!!
റിയാദ്: സൈനികര്‍ക്കും നാഷണല്‍ ഗാര്‍ഡ് അംഗങ്ങള്‍ക്കും അതിര്‍ത്തി ഭടന്മാര്‍ക്കും ഒരു മാസത്തെ ശന്പളം അധികം നല്‍കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. രാജ്യത്തെ അക്രമികളില്‍ നിന്നും പ്രതിരോധിക്കുന്നതിനു പരിശ്രമിച്ചതിന്റെ അഭിനന്ദനമായാണു രാജാവിന്റെ ഈ സമ്മാനം.
രാജാവിന്റെ സമ്മാനം തികച്ചും അനുയോജ്യമായ സമയത്താണെന്നും, രാജ്യത്തിനു വേണ്ടി പോരാടുന്ന സൈനികരുടെ കുടുംബങ്ങള്‍ക്ക് ഇതു വലിയൊരു ആശ്വാസം നല്‍കുമെന്നുമാണു രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ഹൂത്തികളുടെ ഭീഷണിയെ അവസാനിപ്പിച്ച ''നിര്‍ണ്ണായക കൊടുങ്കാറ്റ് '' ഓപ്പറേഷന്‍ സൗദി നേതൃത്വത്തിലുള്ള സഖ്യ സേന കഴിഞ്ഞയാഴ്ചയായിരുന്നു പൂര്‍ത്തീകരിച്ചത്.

യമനിന്റെ ഭൗതിക സാഹചര്യങ്ങള്‍ മാറ്റിയെടുക്കുന്നതിനും സഹായങ്ങള്‍ എത്തിക്കുന്നതിനുമുള്ള പുതിയ ഓപ്പറേഷനാണു ഇപ്പോള്‍ സഖ്യ സൈന്യം നടത്തുന്നത്.












Click it and Unblock the Notifications