സൗദി: മുഹമ്മദ് ബിന്‍ നായിഫിനെ പുറത്താക്കി, മുഹമ്മദ് ബിന്‍ സല്മാന് സൗദി കിരീടാവകാശി, പിന്നിൽ!!
മുഹമ്മദ് ബിന്‍ സല്മാന് പുതിയ സൗദി കിരീടാവകാശി
റിയാദ്: സൗദി അറേബ്യയുടെ പുതിയ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായി മുഹമ്മദ് ബിന്‍ സല്മാന് ബിന്‍ അബ്ദുള്‍ അസീസിനെ പ്രഖ്യാപിച്ചു. നിലവിലെ സൗദി കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫിനെ ഈ സ്ഥാനത്തുനിന്ന് നീക്കിയാണ് സൽമാൻ രാജാവ് രണ്ടാം കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാനെ നിയമിച്ചിട്ടുള്ളത്. ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്.
കിരീടാവകാശിയെ കണ്ടെത്താനുള്ള 34 അംഗ സമിതിയില്‍ 31 പേരും മുഹമ്മദ് ബിൻ സൽമാന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നുവെന്നാണ് സൗദി പ്രസ് ഏജന്‍സി റിപ്പോർട്ട് ചെയ്യുന്നത്. സെപ്തര്‍ ഒന്നിന് മക്കയിലാണ് സ്ഥാനമേറ്റെടുക്കുന്ന ചടങ്ങ് നടക്കുക. നിലവിൽ സൗദി പ്രതിരോധമന്ത്രിയാണ് മുഹമ്മദ് ബിൻ സൽമാൻ. ഇതിന് പുറമേ അബ്ദുള്‍ ബിൻ മുഹമ്മദ് സഊദ് ബിന്‍ നായിഫിനെ ആഭ്യന്തര മന്ത്രിയായും അഹ്മദ് ബിന്‍ മുഹമ്മദ് അൻസാലിമിനെ ആഭ്യന്തര സഹമന്ത്രിയുമായി നിയമിച്ചുവെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നുണ്ട്.

ഭീകരസംഘടനയായ അൽ ഖ്വയ്ദയ്ക്കെതിരെയുള്ള പോരാട്ടങ്ങളുടെ പേരില്‍ പാശ്ചാത്യ ലോകത്ത് ഏറെ അറിയപ്പെടുന്ന ഭരണാധികാരിയാണ് മുഹമ്മദ് ബിന്‍ നായിഫ്. 81കാരനായ സല്മാൻ രാജാവിന്റെ പിൻഗാമിയായാണ് മുഹമ്മദ് ബിന്‍ സൽമാൻ നിയമിതനാവുന്നത്.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications