സൗദിയിലെ ഇന്ത്യക്കാരുടെ പ്രതിസന്ധി തീര്‍ക്കാന്‍ രാജാവ് നേരിട്ട് ഇടപെട്ടു... എല്ലാം പരിഹരിക്കും
റിയാദ്: സൗദിയിലെ ഇന്ത്യന്‍ തൊഴിലാളി പ്രശ്നം പരിഹരിക്കാന്‍ സല്മാന് രാജാവ് നേരിട്ട് ഇടപെടുന്നു. എല്ലാ പ്രശ്നങ്ങളും ഉടന്‍ പരിഹരിക്കണം എന്നാണ് സല്മാന് രാജാവ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
തൊഴിലാളികളുടെ മുടങ്ങിയ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും അവകാശങ്ങളും എല്ലാം ഉടന്‍ തന്നെ കൊടുത്തീര്ക്കാന് ആണ് രാജാവ് ഉത്തരവിട്ടിട്ടുള്ളത്. ഇതിനായ് 100 മില്യണ്‍ റിയാല്‍ അനുവദിക്കാനും ഉത്തരവിട്ടിട്ടുണ്ട്.

സല്മാന് രാജാവിന്റെ ഇടപെടലോടുകൂടി തൊഴിലാളി പ്രശ്നം ഉടന്‍ അവസാനിയ്ക്കും എന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കിട്ടാതെ ആയിരക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികളായിരുന്നു സൗദിയില്‍ ദുരിതം അനുഭവിച്ചിരുന്നത്.
വേതന സുരക്ഷാ പദ്ധതി പ്രകാരം ആയിരിക്കും തൊഴിലാളികള്‍ക്ക് മുടങ്ങിയ ശമ്പളും ആനുകൂല്യങ്ങളും ലഭിയ്ക്കു. തൊഴില്‍ വകുപ്പിന് രാജാവ് ഇക്കാര്യത്തില്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ഏതാണ്ട് 179 കോടി രൂപയാണ് പ്രശ്നപരിഹാരത്തിന് അനുവദിച്ചിട്ടുള്ളത്.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍മാണ മേഖലയിലെ പല കമ്പനികളും തൊഴിലാളികളെ ഉപേക്ഷിച്ച് പ്രവര്‍ത്തനം അവസാനിപ്പിയ്ക്കുകയായിരുന്നു. ഇതാണ് വലിയ തൊഴില്‍ പ്രതിസന്ധിയിലേയ്ക്ക് നയിച്ചത്. ലേബര്‍ ക്യാന്പുകളില്‍ തൊഴിലാളികളുടെ താമസവും ഭക്ഷണവും സംബന്ധിച്ച പ്രശ്നങ്ങളും പരിശോധിക്കമം എന്ന് തൊഴില്‍ വകുപ്പിന് രാജാവ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications