കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സല്‍മാന്‍ രാജാവ് കഅബ കഴുകി

Google Oneindia Malayalam News

മക്ക: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവു വിശുദ്ധ കഅബയുടെ ഉള്‍വശത്തെ ചുമര്‍ കഴുകുകയും കഅബക്കകത്ത് വെച്ച് നമസ്‌ക്കരിക്കുകയും ചെയ്തു. കിരീടാവകാശി മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരനും , മക്ക ഗവര്‍ണര്‍ ഖാലിദ് ബിന്‍ ഫൈസല്‍ രാജകുമാരനും ഇരു ഹറം കാര്യ വകുപ്പ് മേധാവി ശൈഖ് സുദൈസും തുടങ്ങി നിരവധി പ്രമുഖര്‍ രാജാവിന്റെ കൂടെയുണ്ടായിരുന്നു.

salman

ശേഷം ഹറം വികസന ജോലികള്‍ക്കു മുമ്പും പൂര്‍ത്തീകരിച്ചതിനു ശേഷവുമുള്ള മാതൃകകള്‍ രാജാവു വീക്ഷിച്ചു. ഹറം വികസന ചുമതലയുള്ള ബിന്‍ലാദന്‍ കമ്പനിയുടെ പ്രസിഡന്റ് എഞ്ചിനീയര്‍ ബക്ര്! ബിന്‍ മുഹമ്മദ് ബിന്‍ ലാദന്‍ രാജാവിനു വികസന ജോലികളുടെ പുരോഗതി വിശദീകരിച്ചു കൊടുത്തു.

salman1

പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ തീര്‍ഥാടകര്‍ക്ക് ലഭ്യമാകുന്ന സൗകര്യങ്ങളില്‍ അല്ലാഹുവിനെ സ്തുതിച്ച രാജാവ് ഹറം വികസനത്തിനു വേണ്ട എന്തു ശ്രമങ്ങളും ചെയ്യാന്‍ ഉത്തരവാദിത്തപ്പെട്ടവരോടു നിര്‍ദ്ദേശിച്ചു.

English summary
Saudi King Salman washes Makkah's sacred Kaaba
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X