സൗദി: സന്തുലിത നിതാഖാത് അനിശ്ചിതമായി നീട്ടി, പ്രവാസികള്‍ക്ക് താല്‍ക്കാലിക ആശ്വാസം
തൊഴില്‍ മന്ത്രാലയത്തിലെ അധികൃതരാണ് വ്യക്തമാക്കിയത്
റിയാദ്: സൗദി തൊഴില്‍ മന്ത്രാലയം നടപ്പിലാക്കുന്ന സ്വദേശിവല്‍ക്കരണത്തിന്റെ രണ്ടാം ഘട്ടമായ സന്തുലിത നിതാഖാത് അനിശ്ചിത കാലത്തേയ്ക്ക് നീട്ടിവച്ചു. ഡിസംബര്‍ 11 മുതല്‍ സൗദിയില്‍ നടപ്പാക്കാനിരുന്ന സന്തുലിത നിതാഖാത് നീട്ടിവച്ചതായി തൊഴില്‍ മന്ത്രാലയത്തിലെ അധികൃതരാണ് വ്യക്തമാക്കിയത്.
സൗദിയിലെ തൊഴില്‍ മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി മറികടക്കാന്‍ അനിവാര്യമായ അഞ്ച് മാനദണ്ഡങ്ങള്‍ സ്ഥാനമൊഴിഞ്ഞ തൊഴില്‍ മന്ത്രി ഡോ. മുഫര്‍റജ് അല്ഹഖബാനിയാണ് പ്രഖ്യാപിച്ചത്. ഈ ചട്ടങ്ങള്‍ വെബ്ബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച മന്ത്രാലയം സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് ഇവ പരിശോധിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു.

അഭ്യര്‍ത്ഥന മാനിച്ച്
സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് സന്തുലിത നിതാഖാത് നടപ്പിലാക്കുന്നത് നീട്ടിവച്ചതെന്നാണ് തൊഴില്‍ വകുപ്പിന്റെ വിശദീകരണം.

പ്രഖ്യാപനം സെപ്തംബറില്‍
ഡിസംബര്‍ 11 മുതല്‍ പരിഷ്കരിച്ച രണ്ടാം ഘട്ട നിതാഖാത് നിലവില്‍ വരുമെന്ന് സെപ്തംബറില്‍ സൗദി തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമേ സ്വദേശിവല്‍ക്കരണത്തിന്റെ മാനദണ്ഡങ്ങളും നിതാഖാതിന് വേണ്ടി വികസിപ്പിച്ചെടുത്ത വെബ്ബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു.

പ്രതികരണത്തിന്റെ വെളിച്ചത്തില്‍
സന്തുലിത നിതാഖാത് നടപ്പിലാക്കുന്നത് സംബന്ധിച്ച് സ്വകാര്യ സ്ഥാപനങ്ങളുടെ ഉടമകള്‍, തൊഴില്‍ രംഗത്തെ വിദഗ്ദര്‍ എന്നിവരില്‍ നിന്ന് തൊഴില്‍ മന്ത്രാലയം അഭിപ്രായം ആരാഞ്ഞിരുന്നു. ഇതിന്റെ വെളിച്ചത്തിലായിരുന്നു പരിഷ്കരിച്ച നിതാഖാത് നീട്ടി വയ്്ക്കാന് തീരുമാനിച്ചത്.

അഞ്ച് മാനദണ്ഡങ്ങള്‍
സ്വദേശിവല്‍ക്കരണത്തിന്റെ തോത്, സ്വദേശികള്‍ക്ക് നല്കുന്ന ശരാശരി വേതനം, തൊഴിലാളികളില്‍ സ്ത്രീകളുടെ അനുപാതം, സ്വദേശികള്‍ ജോലിയില്‍ തുടരുന്ന കാലയളവ്, ഉന്നത ശമ്പളത്തിലും പദവിയിലും സേവനമനുഷ്ഠിക്കുന്ന സ്വദേശികളുടെ കണക്ക് എന്നീ അഞ്ച് മാനദണ്ഡങ്ങളാണ് സ്വകാര്യ സ്ഥാപനങ്ങളെ വേര്‍തിരിക്കാന്‍ മന്ത്രാലയം തീരുമാനിച്ചിരുന്നത്.
-
പ്രവാസികൾക്ക് ആശ്വാസം; 32 പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ












Click it and Unblock the Notifications